വഴികാട്ടി മാത്രമല്ല, ഇന്ധനം ലാഭിക്കാനും ഇനി ഗൂഗിള്‍ മാപ്പ്; പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

December 13, 2023

ടെക് ലോകത്തെ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ ഒന്നാണ് ഗൂഗിള്‍ മാപ്‌സ്. ദിശയറിയാത്ത ഏത് ലോകത്തിന്റെ ഏത് കോണിലേക്കും സഞ്ചരിക്കാനും ഈ മൊബൈല്‍ ആപ്പ് വലിയ പങ്കാണ് വഹിക്കുന്നത്. അപരിചതമായ സ്ഥലത്തേക്കുള്ള വഴി തേടാനും റോഡുകളിലെ തിരക്ക് മനസിലാക്കി ദിശ മാറ്റാനും വാഹനമോടിക്കുന്നവര്‍ ഈ മൊബൈല്‍ ആപ്പിന്റെ സഹായം തേടാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ എട്ടിന്റെ പണി കിട്ടുന്നതും സ്വഭാവികമാണ്. ( Google map introduced save fuel feature )

എന്നാല്‍ പുതിയ ഫൂച്ചറുമായി എത്തിയിരിക്കുകയാണ് ഗുഗിള്‍ മാപ്‌സ് അധികൃതര്‍. ‘ഫ്യുവല്‍ സേവിങ്’ എന്ന ഫീച്ചറാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 2022 സെപ്റ്റംബറില്‍ അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലെ ഉപയോക്താക്കള്‍ക്കായാണ് ആദ്യമായി ഈ സേവ് ഫ്യുവല്‍ ഫീച്ചര്‍ ആരംഭിച്ചത്.

ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യുന്നോടെ എഞ്ചിന്റെ തരത്തെ അടിസ്ഥാനമാക്കി നമുക്ക് സഞ്ചരിക്കേണ്ട റൂട്ടുകള്‍ക്കുള്ള ഇന്ധനമോ ഊര്‍ജ്ജ ഉപഭോഗം കണക്കാക്കും. തത്സമയ ട്രാഫിക് അപ്‌ഡേറ്റുകളും നിരത്തുകളിലെ സാഹചര്യങ്ങളും അടിസ്ഥാനമാക്കിയാണ് ഏറ്റവും മികച്ച ഇന്ധനക്ഷമത ലഭിക്കുന്ന റൂട്ട് നിര്‍ദേശിക്കുന്നത്.

‘ഫ്യുവല്‍ സേവിങ്’ ഫീച്ചര്‍ എങ്ങനെ ആക്ടിവേറ്റ് ചെയ്യാം..?

ഗൂഗിള്‍ മാപ്പ് തുറന്ന് നിങ്ങളുടെ പ്രൊഫൈല്‍ ഐക്കണ്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന് സെറ്റിങ്‌സില്‍ നാവിഗേഷന്‍ തെരഞ്ഞെടുക്കുക. ആവശ്യമായ റൂട്ട് ഓപ്ഷനുകള്‍ കണ്ടെത്തി ഇന്ധനക്ഷമതയുള്ള റൂട്ടിംഗ് തെരഞ്ഞെടുക്കുക. കൂടുതല്‍ മികച്ച നിര്‍ദേശങ്ങള്‍ ലഭിക്കുന്നതിനായി എഞ്ചിന്‍ തരത്തിന് കീഴില്‍ നിങ്ങളുടെ എഞ്ചിന്‍ തരം (പെട്രോളോ ഡീസലോ ഇലക്ട്രിക്കോ) വ്യക്തമാക്കുക.

Read Also : മുത്തശ്ശിക്കഥകളിൽ കേട്ട പ്രത്യേക ആകൃതിയിലുള്ള ആ മാന്ത്രിക ഭവനം ഇതാ, ഇവിടുണ്ട്!

നമ്മുടെ വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന് അനുസരിച്ച് ഇന്‍പുട്ട് നല്‍കാനും കുടുതല്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കാനും പുതിയ ഫീച്ചറില്‍ അവസരമുണ്ട്. വ്യാപകമായ ഉപയോഗം കണക്കിലെടുത്ത് ഗൂഗിള്‍ പെട്രോളിനെ ഡിഫോള്‍ട്ട് എഞ്ചിന്‍ ചോയിസായാണ് കമ്പനി ക്രമപ്പെടുത്തിയിരിക്കുന്നത്.

Story Highlights : Google map introduced save fuel feature