പ്രതിരോധത്തിന് കരുത്ത് കൂട്ടാം, നെല്ലിക്കയിലൂടെ!

December 2, 2023

പ്രതിരോധ ശേഷിയുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധ ഏതുപ്രായത്തിലായാലും ആവശ്യമുണ്ട്. രോഗം വരാതെ സൂക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാതെ സൂക്ഷിക്കേണ്ടതുണ്ട്. അതുപോലെ തന്നെ പ്രതിരോധ ശേഷി ആർജ്ജിക്കേണ്ടതും ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.

വിറ്റാമിൻ സിയുള്ള ഭക്ഷണങ്ങളാണ് അതിനായി ആവശ്യം. വിറ്റാമിൻ സിയുടെ കലവറയാണ് നെല്ലിക്ക. പ്രതിരോധ ശേഷി വർധിപ്പിക്കുക എന്നതുമാത്രമല്ല, ആരോഗ്യകരമായ ഒട്ടേറെ ഗുണങ്ങൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും നെല്ലിക്കയിലുണ്ട് പരിഹാരം. ആരോഗ്യത്തിനും സൗന്ദര്യത്തിനും നെല്ലിക്ക ഉത്തമമാണ് എന്നതാണ് സത്യം. ചര്‍മസംരക്ഷണത്തില്‍ വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് നെല്ലിക്ക.

ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ക്രോമിയം നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. വിവിധ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് നെല്ലിക്ക. ശരീരത്തിൽ നിന്ന് വിഷാംശം നീക്കം ചെയ്യാനും, മുഖക്കുരു, താരൻ എന്നീ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും നെല്ലിക്കയ്ക്ക് സാധിക്കും.

Read also: ARE YOU HAPPY? മാനസികാരോഗ്യം കാത്തുസൂക്ഷിക്കാന്‍ ക്യാമ്പയിനുമായി ഫ്‌ളവേഴ്‌സും ട്വന്റിഫോറും; ആശംസകളുമായി കെ.കെ ഷൈലജ

കഫക്കെട്ടിന് കാരണമാകുന്ന ചുമ, ജലദോഷം എന്നിവയുടെ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാൻ നെല്ലിക്ക ഉത്തമമാണ്. അതുകൊണ്ടുതന്നെ നെല്ലിക്ക പതിവാക്കിയാൽ പലതാണ് കാര്യം.

Story highlights- gooseberry helps to boost immunity