ഹൃദയത്തിനും തലച്ചോറിനും പോഷകങ്ങൾ സമ്മാനിക്കും മത്സ്യം

December 30, 2023

ഇത്തിരി മീനില്ലാതെ ചോറുണ്ണാൻ പറ്റാത്തവരാണ് മലയാളികളിൽ അധികവും. രുചിക്ക് പുറമെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പലതരം പോഷകങ്ങളും മത്സ്യത്തിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമായ ഒരു ഭക്ഷണ ഘടകമാണ് മത്സ്യം. കൂടാതെ, ശരീരത്തിന് ആവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡുകളും വിറ്റാമിൻ കെ യും മത്സ്യത്തിൽ അടങ്ങിയിട്ടുണ്ട്.

ഹൃദ്രോഗം തടയാൻ മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യം പതിവായി കഴിക്കുന്നത് രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

തലച്ചോറിന്റെ ആരോഗ്യത്തിനും മത്സ്യം നല്ല മാർഗമാണ്. കടൽ മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. മാത്രമല്ല, ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യം കഴിക്കുന്നത് പ്രായമായവരിൽ വിഷാദം, ഡിമെൻഷ്യ എന്നിവയുടെ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാൻ സഹായിക്കും.

Read also: തലയ്ക്കുമീതെ പാഞ്ഞ് ട്രെയിൻ; പോറൽ പോലും ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട് അമ്മയും മക്കളും- വിഡിയോ

അസ്ഥികളുടെ ആരോഗ്യത്തിനും രോഗങ്ങൾ തടയാനും വിറ്റാമിൻ ഡി, കാൽസ്യം എന്നിവ അടങ്ങിയ മത്സ്യം സഹായിക്കും. അതോടൊപ്പം, തൈറോയിഡ് രോഗികൾക്ക് ഉത്തമമാണ് മത്സ്യം. കാരണം, തൈറോയിഡിന്റെ കാരണങ്ങളിലൊന്നായ അയോഡിൻ കുറവ് പരിഹരിക്കാൻ ധാരാളം അയോഡിൻ അടങ്ങിയിട്ടുള്ള മത്സ്യത്തിന് സാധിക്കും.

Story highlights- health benefits of fish