വിറ്റാമിന്‍ എ, ബി, സി…- എല്ലാം ഒരൊറ്റ പഴത്തിൽ ലഭിക്കും!
വിറ്റാമിന്‍ എ, ബി, സി എന്നിവയാല്‍ സമ്പന്നമാണ് സപ്പോട്ട പഴങ്ങള്‍. കൂടാതെ ആന്റിഓക്സിഡന്റുകളും സപ്പോട്ടയില്‍ ധാരളമായി അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങള്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതിനും സപ്പോട്ട സഹായിക്കുന്നുണ്ട്. ദിവസവും ഒരു സപ്പോട്ട കഴിക്കുന്നത് ഊര്‍ജ്ജത്തോടെയിരിക്കാന്‍ സഹായിക്കും.
ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ധൈര്യമായി സപ്പോട്ട കഴിക്കാം. ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സപ്പോട്ട ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കുന്നു. ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട് സപ്പോട്ടയില്‍. അതുകൊണ്ടുതന്നെ ദഹനസംബന്ധമായ പ്രശ്നങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സപ്പോട്ട സഹായിക്കുന്നു. കൂടാതെ മലബന്ധം അകറ്റാനും സപ്പോട്ട കഴിക്കുന്നത് നല്ലതാണ്.
കണ്ണുകളുടെ ആരോഗ്യത്തിനും ഉത്തമമാണ് സപ്പോട്ട. വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണുകളുടെ ആരോഗ്യത്തെ സപ്പോട്ട സംരക്ഷിക്കുന്നു. സപ്പോട്ടയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ചര്‍മ്മ സംരക്ഷണത്തിനും സപ്പോട്ട കഴിക്കുന്നത് ഗുണം ചെയ്യും. കൂടാതെ ഹൃദയത്തിന്റെ ആരോഗ്യത്തിനും സപ്പോട്ട കഴിക്കുന്നത് നല്ലതാണ്.
ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും സപ്പോട്ട കഴിക്കുന്നത് ഗുണം ചെയ്യും. ഗര്‍ഭിണികള്‍ക്ക് രാവിലെ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ സപ്പോട്ട സഹായിക്കുന്നു. ഗര്‍ഭകാലത്തെ ക്ഷീണത്തിനും മികച്ച പരിഹാരമാണ് സപ്പോട്ട. കൊളാജന്റെ നിര്‍മ്മാണത്തിനും സപ്പോട്ട സഹായിക്കുന്നു.
Read also: ഭിത്തി കണ്ടാൽ തുരന്നു തിന്നും, വീട്ടിൽ നിറയെ വലിയ ദ്വാരങ്ങൾ; വിചിത്ര ശീലവുമായി യുവതി
കാല്‍സ്യം, ഫോസ്ഫറസ്, അയണ്‍ എന്നിവയും സപ്പോട്ടയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിനും സപ്പോട്ട സഹായിക്കുന്നു. രക്തത്തില്‍ ഹീമോഗ്ലാബിന്റെ അളവ് കുറവുള്ളവരും സപ്പോട്ട കഴിക്കുന്നത് നല്ലതാണ്. അതുപോലെതന്നെ അയണ്‍ ഡെഫിഷന്സിക്കും മികച്ചൊരു പരിഹാരമാണ് സപ്പോട്ട. കാല്‍സ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും സപ്പോട്ട സഹായിക്കുന്നു. കുട്ടികളെ ചെറുപ്പം മുതല്‍ക്കെ സപ്പോട്ട കഴിപ്പിച്ച് ശീലിപ്പിക്കുന്നത് നല്ലതാണ്.
Story highlights- health benefits of sapota fruit