മാസ്ക് അണിയുമ്പോൾ കണ്ണടയിൽ ഈർപ്പം വരുന്നത് തടയാൻ എളുപ്പമാർഗം
കൊവിഡ് നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുകയാണ്. മാസ്കും സാനിറ്റൈസറുമെല്ലാം ജീവിതത്തിന്റെ ഭാഗമായി വീണ്ടും മാറി. എന്നാൽ, കണ്ണട ഉപയോഗിക്കുന്നവർക്ക് മാസ്ക് ഉപയോഗിക്കുവാൻ വളരെ ബുദ്ധിമുട്ടാണ്. രണ്ടുവർഷം മുൻപ് അഭിമുഖീകരിച്ച അതിപ്രശ്നം വീണ്ടും എത്തുമ്പോൾ എങ്ങനെയാണ് കണ്ണടയിൽ ഈർപ്പം വരുന്നത് തടയാൻ സാധിക്കുക എന്ന് നോക്കാം.
കണ്ണടക്കൊപ്പം മാസ്ക് വയ്ക്കുമ്പോൾ ശ്വാസം തടഞ്ഞ് ഗ്ലാസ്സുകളിൽ ഈർപ്പം വരും. വാഹനമോടിക്കുമ്പോളാണ് ഏറ്റവും ബുദ്ധിമുട്ടാകുന്നത്. കാഴ്ചച്ചക്കുറവുള്ളവർക്കും മാസ്ക് വെല്ലുവിളി ഉയർത്തുന്നു. എന്നാൽ, ഇങ്ങനെ ഈർപ്പം കണ്ണടയുടെ ഗ്ലാസ്സുകളിൽ വരാതിരിക്കാൻ ഒരു മാർഗമുണ്ട്.
Read also: സദ്യയ്ക്ക് മട്ടൻ വിളമ്പിയില്ല; വിവാഹനിശ്ചയത്തിന് ശേഷം പിന്മാറി വരനും കുടുംബവും
ഒരു ടിഷ്യു പേപ്പർ മാസ്കിന്റെ നീളത്തിൽ നാലാക്കി മടക്കുക. ശേഷം, മാസ്കിനുള്ളിൽ നാസാദ്വാരങ്ങൾക്ക് മുകളിലായി വയ്ക്കുക. അതായത് ശ്വാസം വിടുന്ന ഭാഗത്ത്. ഇനി പുറത്തേയ്ക്ക് വരുന്ന ശ്വാസവും വിയർപ്പും ടിഷ്യു പേപ്പർ വലിച്ചെടുക്കും. ഇതോടെ കണ്ണടയിൽ ഈർപ്പം വരുന്ന പ്രശ്നവും മാറും.
Story highlights-how to wear a face mask without fogging on glasses