ശരീരത്തിനും ഹൃദയത്തിനും കാവലാകും കശുവണ്ടിപരിപ്പ്- പ്രധാന ഗുണങ്ങൾ
ബ്രസീലിൽ നിന്നും ഇന്ത്യയിലേക്ക് എത്തി വേരുപിടിച്ച ഫല വൃക്ഷങ്ങളിൽ ഒന്നാണ് കശുവണ്ടി. ഏതുകാലാവസ്ഥയിലും ഇണങ്ങാനുള്ള കഴിവാണ് ലോകമെമ്പാടും കശുവണ്ടിക്ക് ആരാധകരെ സമ്മാനിച്ചത്. കശുവണ്ടി ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ശരീരഭാരം കുറയ്ക്കൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണം, ആരോഗ്യമുള്ള ഹൃദയം എന്നിങ്ങനെ നീളുന്നു കശുവണ്ടിയുടെ ഗുണങ്ങൾ.
ഹൃദ്രോഗം പോലുള്ള വിവിധ രോഗങ്ങൾ നിയന്ത്രിക്കാൻ കശുവണ്ടി സഹായിക്കുന്നു. ആരോഗ്യകരമായ ഭക്ഷണക്രമത്തിനൊപ്പം കശുവണ്ടി കഴിച്ചാൽ കൊളസ്ട്രോൾ കുറയ്ക്കാൻ സാധിക്കും എന്നതാണ് പഠനങ്ങൾ പറയുന്നത്. കൂടാതെ ഓക്സിഡേറ്റീവ് സമ്മർദ്ദം, വീക്കം എന്നിവയ്‌ക്കെതിരെയും ഇവ പ്രവർത്തിക്കും. ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് കശുവണ്ടി.
രക്ത സംബന്ധമായ രോഗങ്ങൾ തടയാൻ സ്ഥിരമായി പരിമിതമായ രീതിയിൽ കശുവണ്ടി കഴിക്കുന്നത് സഹായിക്കും. കശുവണ്ടിയിലടങ്ങിയിരിക്കുന്ന ചെമ്പ് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചെമ്പിന്റെ കുറവ് വിളർച്ചയ്ക്ക് കാരണമാകും. അതിനാൽ ഭക്ഷണത്തിൽ ചെറിയ അളവിൽ ചെമ്പ് അടങ്ങിയിരിക്കണം. അതിനാൽ കശുവണ്ടി ചെമ്പിന്റെ നല്ലൊരു ഉറവിടമാണ്.
READ ALSO: ബ്ലൂടുത്ത് എപ്പോഴും ഓണാക്കിയിടാറുണ്ടോ..? കാത്തിരിക്കുന്നത് മുട്ടന്‍ പണി
കണ്ണിന്റെ സംരക്ഷണത്തിനും കശുവണ്ടി വളരെ പ്രധാന സ്ഥാനം വഹിക്കുന്നു. കശുവണ്ടി ചർമ്മത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ്. പഠനങ്ങൾ അനുസരിച്ച്, കശുവണ്ടിയിൽ ധാരാളം നാരുകൾ ഉണ്ട്. നമ്മുടെ ശരീരത്തിന് ആവശ്യമായ രണ്ട് അവശ്യ ഭക്ഷണ നാരുകളായ ഒലിക് ആസിഡും പാൽമിറ്റിക് ആസിഡും കശുവണ്ടിയിൽ അടങ്ങിയിരിക്കുന്നു. കശുവണ്ടി കഴിക്കുന്നത് ദഹന സംബന്ധമായ അസുഖങ്ങൾ കുറയ്ക്കും.
Story highlights- incredible benefits of cashew nut