എനിക്കൊരു മകനെകൂടി ലഭിച്ചു; മാളവികയുടെ വരനെ പരിചയപ്പെടുത്തി ജയറാം

December 9, 2023

ആളും ആരവങ്ങളുമില്ലാതെ ലളിതമായാണ് നടൻ ജയറാമിന്റെയും നടി പാർവതിയുടെയും മകൾ മാളവികയുടെ വിവാഹനിശ്ചയം നടന്നത്. കൂർഗിൽവെച്ച് നടന്ന ചടങ്ങിന്റെ വിഡിയോ വളരെ വേഗത്തിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, മരുമകനെ പരിചയപ്പെടുത്തുകയാണ് ജയറാം. ഇൻസ്റ്റാഗ്രാമിൽ വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ജയറാം വൈകാരികമായ കുറിപ്പ് പങ്കുവെച്ചത്.

‘എന്റെ ചക്കിക്കുട്ടൻ വിവാഹിതയാകുന്നു. ഇനി എനിക്ക് ഒരു മകൻ കൂടി..ഇരുവർക്കും ആജീവനാന്ത സന്തോഷം ആശംസിക്കുന്നു’- ജയറാം കുറിക്കുന്നു. നവനീത് ഗിരീഷ് എന്നാണ് മാളവികയുടെ വരന്റെ പേര്. യുകെയിൽ ചാർട്ടേഡ്അ ക്കൗണ്ടന്റ് ആണ് നവ് ഗിരീഷ്. പാലക്കാട് സ്വദേശിയാണ്. യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ് നവനീത്.

Read also: ലോകത്തിലെ ഏറ്റവും വലിയ ഏകശില കീഴടക്കാൻ താണ്ടേണ്ടത് എഴുനൂറോളം പടികൾ! മുകളിൽ കാത്തിരിക്കുന്നത് അമ്പരപ്പിക്കുന്ന ദൃശ്യഭംഗി

അതേസമയം, അടുത്തിടെയായിരുന്നു കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയം നടന്നത്. നടൻ കാളിദാസ് ജയറാമും മോഡലായ താരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയ ചിത്രങ്ങൾ വളരെയധികം ശ്രദ്ധേയമായിരുന്നു. ഏറെ നാളുകളായി പ്രണയത്തിലായിരുന്ന ഇരുവരും ഔദ്യോഗികമായി പ്രണയം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത വളരെ മനോഹരമായ ഒരു ചടങ്ങിലാണ് കാളിദാസും താരിണിയും വിവാഹ നിശ്ചയം നടത്തിയത്. 

Story highlights- jayaram about malavika’s engagement