പത്തുവർഷം മുൻപ് ശ്രീദേവി ധരിച്ച ഗൗണും ആഭരണങ്ങളുമണിഞ്ഞ് ആദ്യ സിനിമയുടെ പ്രീമിയറിനെത്തി മകൾ ഖുഷി കപൂർ

December 7, 2023

ഇന്ത്യൻ സിനിമയിൽ ഒരു ഇതിഹാസം തന്നെയായിരുന്നു ശ്രീദേവി കപൂർ. കാരണം തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ എത്തി ലേഡി സൂപ്പർസ്റ്റാർ പദവി സ്വന്തമാക്കിയ ഏക നടിയാണ് ശ്രീദേവി. വിവാദങ്ങൾ നിറഞ്ഞ ജീവിതവും അഭ്യൂഹങ്ങൾ നിറഞ്ഞ മരണവും വാർത്തകളിൽ ഇടം നേടിയിരുന്നു. മക്കളായ ജാൻവിയുടെയും ഇപ്പോൾ ഖുഷിയുടെയും സിനിമാ പ്രവേശനത്തിന് സാക്ഷ്യം വഹിക്കാൻ ശ്രീദേവിക്ക് സാധിച്ചില്ല. എങ്കിലും ഇരുവരും അമ്മയുടെ ഓർമ്മ അവരുടെ പ്രധാന ദിവസങ്ങളിൽ ഉൾപ്പെടുത്താറുണ്ട്.

ഇപ്പോഴിതാ, ഖുഷി കപൂറിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ദി ആർച്ചീസ്’ എന്ന അരങ്ങേറ്റ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇന്നലെ നടന്ന ചിത്രത്തിന്റെ പ്രദർശനത്തിൽ, അമ്മ ശ്രീദേവി 2013-ൽ ധരിച്ചിരുന്ന മനോഹരമായ സ്‌ട്രാപ്പ്‌ലെസ് ഗൗൺ ആണ് ധരിച്ചത്. ശ്രീദേവിയുടെ ആഭരണങ്ങളായ ഒരു ജോടി ഡയമണ്ട് സ്റ്റഡുകളും ഒരു ക്ലാസിക് ചോക്കറുമാണ് ഖുഷി ധരിച്ചതും.

Read also: 2018-ല്‍ വിവാഹ അഭ്യര്‍ഥന; 5 വര്‍ഷത്തിനൊടുവില്‍ അതിര്‍ത്തി കടന്ന് പാക് യുവതി ഇന്ത്യയില്‍

അമ്മയുടെ ഏറ്റവും സവിശേഷമായ വസ്ത്രത്തിനൊപ്പം ഏറ്റവും സവിശേഷമായ രാത്രി’ എന്ന അടിക്കുറിപ്പോടെ നടി ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവയ്ക്കുകയായിരുന്നു. അതേസമയം, ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മൂത്ത മകൾ ജാൻവി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനിരിക്കെ മാസങ്ങൾക്ക് മുമ്പാണ് ശ്രീദേവി മരിച്ചത്. അതേസമയം, ഖുഷി കപൂർ സോയ അക്തർ ചിത്രമായ ‘ദി ആർച്ചീസ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തുകയാണ്. സുഹാന ഖാൻ, അഗസ്ത്യ നന്ദ എന്നിവർക്കൊപ്പമാണ് ഖുഷി കപൂർ അരങ്ങേറ്റം കുറിക്കുന്നത്.

Story highlights- Khushi Kapoor Slaying In Mom Sridevi’s Gown