‘മരുഭൂമി, അഗ്നിപർവ്വതങ്ങൾ, രക്തം പോലെ വെള്ളമൊഴുകുന്ന തടാകം’; തണുത്തുറഞ്ഞ അന്റാർട്ടിക്കയുടെ വിശേഷങ്ങൾ!

December 1, 2023

ഭൂമിയുടെ തെക്കേ അറ്റത്ത് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് മറഞ്ഞിരിക്കുന്ന അന്റാർട്ടിക്ക നമ്മുടെ ഗ്രഹത്തിലെ ഏറ്റവും കൗതുകകരവും നിഗൂഢവുമായ സ്ഥലമാണ്. ഭംഗികൊണ്ട് ആരെയും മോഹിപ്പിക്കുന്ന ഈ ഏഴാമത്തെ ഭൂഖണ്ഡം നൂറ്റാണ്ടുകളായി ആളുകളുടെ ഭാവനയെ പിടിച്ചെടുക്കുന്നു. (Knowing Interesting facts about the continent on ‘Antarctica day’)

അസാധാരണമായ ഭൂമിശാസ്ത്രം, അതുല്യമായ വന്യജീവികൾ മുതൽ ശാസ്ത്രീയവും ചരിത്രപരവുമായ പ്രാധാന്യം ഏറെയുള്ള ഈ ഇടം ഇന്ന് ‘അന്റാർട്ടിക്ക ഡേ’ ആഘോഷിക്കുന്നു.

1959 ഡിസംബർ 1 ന് വാഷിംഗ്ടണിൽ വെച്ച് പന്ത്രണ്ട് രാജ്യങ്ങൾ ചേർന്ന് ഒപ്പുവെച്ചതാണ് അന്റാർട്ടിക്ക് ഉടമ്പടി. അന്റാർട്ടിക്ക സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഈ ഉടമ്പടിയിലൂടെ സൈനിക താവളങ്ങൾ സ്ഥാപിക്കുക അല്ലെങ്കിൽ ആയുധ പരീക്ഷണം പോലുള്ള പ്രവർത്തനങ്ങൾ അന്റാർട്ടിക്കയിൽ നിരോധിച്ചിരിക്കുന്നു;

മറ്റു വൻകരകൾപോലെ ഇവിടെ സൈനികപ്രവർത്തനമില്ല, ഖനനമില്ല, അണുപരീക്ഷണമില്ല. പരിസ്ഥിതി നശിപ്പിക്കുന്ന തരത്തിലുള്ള യാതൊരു പ്രവർത്തനങ്ങളും ഇവിടെ നടക്കില്ല. പ്രകൃതിയിയെയും കൂടെ ചേർത്തുപിടിക്കുന്ന ഈ ഉടമ്പടിയുടെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും ഡിസംബർ 1-ന് അന്റാർട്ടിക്ക ഡേ ആഘോഷിക്കുന്നത്.

Read also: മസൂറിയും നൈനിറ്റാളും ഗുല്‍മര്‍ഗും; മഞ്ഞുകാലം ആസ്വദിക്കാനായി പോകാം..

തണുതണുത്ത അന്റാർട്ടിക്കയുടെ ചില പ്രത്യേകതകൾ കൂടെ നോക്കാം. ലോകത്തിലെ ശുദ്ധജലത്തിന്റെ ഭൂരിഭാഗവും അന്റാർട്ടിക്കയിലാണുള്ളത്. അന്റാർട്ടിക്ക ഒരു മരുഭൂമിയാണ്. സാങ്കേതികമായി ഒരു മരുഭൂമി ചൂടുള്ളതോ മണൽ മൂടിയതോ ആകണമെന്നില്ല. വളരെ കുറച്ച് വാർഷിക മഴ ലഭിക്കുന്ന ഏത് പ്രദേശവും മരുഭൂമിയായി കണക്കാക്കാം. ഭൂമിയിലെ ഏറ്റവും വരണ്ട ഭൂഖണ്ഡങ്ങളിലൊന്നായ അന്റാർട്ടിക്ക ഏറ്റവും തണുപ്പുള്ളതും കാറ്റുള്ളതും കൂടിയാണ്. അന്റാർട്ടിക്കയിൽ നിരവധി അഗ്നിപർവ്വതങ്ങൾ ഉണ്ട്, അവയിൽ രണ്ടെണ്ണം സജീവവുമാണ്.

1911-ൽ കിഴക്കൻ അന്റാർട്ടിക്കയിലെ ഒരു ഗ്ലേസിയറിൽ ഒരു വിചിത്ര പ്രതിഭാസം നിരീക്ഷിക്കപ്പെട്ടു. ടെയ്‌ലർ ഗ്ലേസിയറിലെ ലില്ലി വൈറ്റ് ഐസിൽ ആഴത്തിൽ ഒഴുകുന്ന വെള്ളത്തിന് കടും ചുവപ്പ് നിറമായിരുന്നു.

വർഷങ്ങളോളം ചുവന്ന നിറത്തിന്റെ കാരണം ഒരു രഹസ്യമായി തുടർന്നു. എന്നാൽ 2017 ൽ ശാസ്ത്രജ്ഞർ കാരണം കണ്ടെത്തിയതായി. ഗ്ലെയ്‌സിയറിന്റെ ഉള്ളിൽ നിന്ന് ഒഴുകുന്ന വെള്ളം ഉപ്പും ഓക്സിഡൈസ്ഡ് ഇരുമ്പും കൂടുതലുള്ള ഒരു തടാകത്തിൽ നിന്നാണ്. ഓക്സിജനുമായി ചേരുന്നതോടെ ഇരുമ്പ് തുരുമ്പെടുക്കുന്നതിനാൽ വെള്ളത്തിന് ചുവപ്പ് നിറം ലഭിക്കും. ‘ബ്ലഡ് ഫാൾസ്’ എന്നാണ് ഈ അപൂർവ തടാകത്തിന്റെ പേര്.

Story highlights: Knowing Interesting facts about the continent on ‘Antarctica day’