“പഴുതടച്ച സുരക്ഷ ക്രമീകരണങ്ങൾ, ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥർ”; പുതുവർഷ രാവിനെ വരവേൽക്കാൻ കൊച്ചി ഒരുങ്ങി
പുതുവർഷ രാവിനെ വരവേൽക്കാൻ കൊച്ചി ഒരുങ്ങികഴിഞ്ഞു. കൊച്ചി കാർണിവെല്ലിലേക്ക് ഒഴുകിയെത്തുന്ന പതിനായിരങ്ങളെ നിയന്ത്രിക്കാൻ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. നാളെ നാല് മണിക്ക് ശേഷം ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ കടത്തി വിടില്ല. തിരക്ക് അമിതമായാൽ ഇതിലും നേരത്തെ നിയന്ത്രണം തുടങ്ങും. ( Kochi is ready to welcome the New Year Eve )
റോ-റോ ,ജങ്കാർ സർവീസുകൾ വൈകീട്ട് 7 മണി വരെ മാത്രമെ ഉണ്ടാകു. കെഎസ്ഉആർടിസി ഉൾപ്പെടെ കൊച്ചിൻ കോളേജ് ഗ്രൌണ്ടിലെ താത്കാലിക സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിക്കും. തിരക്കേറിയാൽ രാത്രി 12 മണിക്കു ശേഷം ബസ്സുകൾ പ്രത്യേക സർവീസും നടത്തും. സ്വകാര്യ വാഹനങ്ങൾക്കായി 23 പാർക്കിങ്ങ് ഗ്രൗണ്ടുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതല്ലാതെ മറ്റിടങ്ങളിലെവിടെയും പാർക്കിംഗ് അനുവദിക്കില്ല.
Read also: ‘ഇത് റോയൽ ക്രിസ്മസ് കാർഡ്’; ആശംസകളുമായി വില്യം രാജകുമാരനും കുടുംബവും!
നാളെ മുതൽ ജനുവരി 1ന് പുലർച്ചെ ഒരുമണിവരെ മെട്രോ സർവീസും ഉണ്ടാകും. പപ്പാഞ്ഞിയെ കത്തിച്ചു കഴിഞ്ഞാൽ ബാരിക്കേഡുകൾ മാറ്റി നിയന്ത്രണങ്ങൾ സുഗമമാക്കും. പരേഡ് ഗ്രൌണ്ടിൽ വൈദ്യുത തടസ്സം ഉണ്ടാകാതിരിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് രണ്ടു മണി മുതൽ കാർണിവൽ അവസാനിക്കുന്നത് വരെ മെഡിക്കൽ സംഘങ്ങളെ വിന്യസിക്കും.വിദേശികൾക്കായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Story highlights: Kochi is ready to welcome the New Year Eve