‘ഇത് റോയൽ ക്രിസ്മസ് കാർഡ്’; ആശംസകളുമായി വില്യം രാജകുമാരനും കുടുംബവും!

December 13, 2023

വെയിൽസ്‌ രാജകുമാരൻ വില്യമും ഭാര്യ കേറ്റ് മിഡിൽടണും വാർത്തകളിൽ എപ്പോഴും ഇടം പിടിക്കാറുണ്ട്. ഇപ്പോൾ വാർഷിക ക്രിസ്മസ് കാർഡിലൂടെ തങ്ങളുടെ ക്രിസ്മസ് ആശംസകൾ ലോകത്തോട് അറിയിച്ചിരിക്കുകയാണ് ഇരുവരും. ഫോട്ടോഗ്രാഫർ ജോഷ് ഷിന്നർ പകർത്തിയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ ദമ്പതികളോടൊപ്പം അവരുടെ കുട്ടികളായ 10 വയസ്സുകാരൻ ജോർജ്ജ് രാജകുമാരൻ, 8 വയസ്സുള്ള ഷാർലറ്റ് രാജകുമാരി, 5 വയസ്സുള്ള ലൂയിസ് രാജകുമാരൻ എന്നിവരെയും കാണാം. (Prince William and Kate Middleton wishes the world ‘Merry Christmas’)

സാധാരണയുള്ള വർണ്ണാഭമായ ഔട്ട് ഡോർ ഷൂട്ടുകളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഈ വർഷത്തെ ആശംസാ ചിത്രം. വിൻഡ്‌സറിലെ സ്റ്റുഡിയോയിൽ വെച്ച് പകർത്തിയ ഈ ചിത്രത്തിൽ ലണ്ടനിൽ നിന്ന് താമസം മാറിയതിന് ശേഷമുള്ള രാജകുടുംബത്തിന്റെ സ്റ്റൈലിൽ തന്നെ വന്ന ശ്രദ്ധേയമായ മാറ്റങ്ങൾ പ്രകടമാണ്.

ചിത്രത്തിൽ, കുടുംബം മാച്ചിങ്ങ് ബട്ടൺ-ഡൗൺ ഷർട്ടുകളാണ് ധരിച്ചിരിക്കുന്നത്. കേറ്റും ഷാർലറ്റും ഡെനിം ധരിച്ചപ്പോൾ വില്യം, ജോർജ്ജ്, ലൂയിസ് എന്നിവർ ഇരുണ്ട സ്ലാക്ക് പാന്റുകളാണ് തിരഞ്ഞെടുത്തത്.

Read also: സുബി മുതൽ സുബ്ബലക്ഷ്മി വരെ; 2023ൽ മലയാളത്തിന് നഷ്ടമായവർ

ഈ വർഷം സംഭവബഹുലമായ ഒരു വർഷമായിരുന്നു ദമ്പതികൾക്ക്. വെയിൽസിലെ രാജകുമാരനും രാജകുമാരിയും എന്ന നിലയിലുള്ള അവരുടെ കടമകളിൽ കൂടുതൽ സ്ഥിരത കൈവന്നിരിക്കുന്നു. ചാൾസ് രാജാവിന്റെ കിരീടധാരണ വേളയിൽ വില്യം രാജകുമാരന്റെ പിന്തുടർച്ചയുടെ പ്രാധാന്യം എടുത്തുകാട്ടപ്പെട്ടിരുന്നു.

ജോർജ്ജ് രാജകുമാരൻ തന്റെ മുത്തച്ഛന്റെ ‘പേജ് ഓഫ് ഓണർ’ ആയി സേവനമനുഷ്ഠിച്ച ചരിത്ര നിമിഷത്തിനും ഈ വർഷം സാക്ഷ്യം വഹിച്ചു. ഭാവിയിൽ രാജാവായി വാഴേണ്ട ഒരാൾ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കുന്നതും ഇതാദ്യമായിരുന്നു.

Story highlights: Prince William and Kate Middleton wishes the world ‘Merry Christmas’