“ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞ വിനോദ സഞ്ചാര കേന്ദ്രം”; കേരളത്തെ പോലും പിന്നിലാക്കി പട്ടികയിൽ ഇടം നേടിയ നാട്!!

December 30, 2023
Kodagu is the 7th most searched travel destination of the year

ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടിക പുറത്ത്. ലിസ്റ്റിലെ പലപേരുകളും പ്രതീക്ഷിച്ചതാണെങ്കിലും എല്ലാവരെയും വിസ്മയപ്പെടുത്തി ഒരുപേരുകൂടെ. ആകർഷകമായ ഭൂപ്രകൃതികളാൽ ചുറ്റപ്പെട്ട കർണാടകയിലെ കുടക് ജില്ല ആഗോളതലത്തിലും വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ്. ലോകത്തിലെ മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ 7-ാം സ്ഥാനം നേടിയിരിക്കുകയാണ് ഇവിടം. ഈ അംഗീകാരം ജില്ലയുടെ വിസ്മയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യത്തിന്റെയും ജനപ്രിയ ആകർഷണങ്ങളുടെയും സാക്ഷ്യമായി നിലകൊള്ളുന്നു. ഇതുതന്നെയാണ് ദശലക്ഷക്കണക്കിന് സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നായി കുടകിനെ മാറ്റിയത്. (Kodagu is the 7th most searched travel destination of the year)

കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെ പോലും പിന്നിലാക്കിയാണ് കുടക് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. പച്ചപ്പ് നിറഞ്ഞ വനങ്ങളാലും തിളങ്ങുന്ന അരുവികളാലും അലങ്കരിച്ച പച്ചപുതച്ച മലനിരകൾ ഉൾക്കൊള്ളുന്ന കുടകിന്റെ മനോഹര ദൃശ്യങ്ങൾ മഴക്കാലത്തും ശീതകാലത്തും ലോകത്തിന് മുന്നിൽ അത്ഭുതമായി മാറുന്നു. ഈ സമയത്ത്, ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള സന്ദർശകരുടെ ഒഴുക്കാണ് ഇവിടേക്ക്. 2023-ൽ, ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ 3-ാം സ്ഥാനത്താണ് ഈ ജില്ല. അതേസമയം ഗോവ രണ്ടാം സ്ഥാനവും കാശ്മീർ ആറാം സ്ഥാനവും നേടി.

Read also: ‘ഇത് റോയൽ ക്രിസ്മസ് കാർഡ്’; ആശംസകളുമായി വില്യം രാജകുമാരനും കുടുംബവും!

അബ്ബി വെള്ളച്ചാട്ടം, മടിക്കേരി രാജാസീറ്റ്, കാവേരി നിസർഗ ധാമ, ദുബാരെ എലിഫന്റ് ക്യാമ്പ്, ഇർപു വെള്ളച്ചാട്ടം എന്നിവയുൾപ്പെടെ നിരവധി പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളാൽ അനുഗ്രഹീതമാണ് കുടക്. റിപ്പോർട്ടുകൾ പ്രകാരം, കുടക് വിനോദസഞ്ചാരികളുടെ ഗണ്യമായ ഒഴുക്കിന് സാക്ഷ്യം വഹിക്കുന്നു. വാരാന്ത്യങ്ങളിൽ 1 ലക്ഷത്തിലധികം സന്ദർശകരും പ്രവൃത്തിദിവസങ്ങളിൽ മുപ്പത്തിനായിരത്തോളവുമാണ് കണക്ക്. ജില്ലയിൽ ധാരാളം ഹോംസ്റ്റേകളും ഏകദേശം 1000 റിസോർട്ടുകളും ഉണ്ട്.

കാപ്പിത്തോട്ടങ്ങളുടെ കൂടെ നാടായിട്ടാണ് ഇവിടം അറിയപ്പെടുന്നത്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന കാപ്പിയില്‍ മൂന്നിലൊന്നും ഇവിടെ നിന്നാണ്. മാത്രവുമല്ല ടൂറിസത്തിനും മുന്നിലാണ് കുടക്. കോടിക്കണക്കിന് രൂപയുടെ വാര്‍ഷിക വരുമാനമാണ് ഇവിടെ.

Story highlights: Kodagu is the 7th most searched travel destination of the year