എന്റെ പ്രിയപ്പെട്ട ലാലിനൊപ്പം; ചിത്രവുമായി മമ്മൂട്ടി

December 23, 2023


മികച്ച സൗഹൃദം സൂക്ഷിക്കുന്നവരാണ് മലയാള സിനിമയിലെ താര രാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും. സിനിമകൾ ചെയ്‌തു തുടങ്ങിയ കാലം മുതൽ തുടങ്ങിയ സൗഹൃദം ഇപ്പോഴും നിലനിർത്തുന്നുണ്ട് ഇരു താരങ്ങളും. ഇരുവരുടെയും സൗഹൃദം ആരാധകർക്ക് വളരെ ഹൃദ്യമാവുന്ന ഒട്ടേറെ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

എന്റെ പ്രിയപ്പെട്ട ലാലിനൊപ്പം എന്ന ക്യാപ്ഷനാണ് മമ്മൂട്ടി നൽകിയിരിക്കുന്നത്. മമ്മൂട്ടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അതേസമയം, മോഹൻലാൽ നായകനായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് നേര്. സിനിമയുടെ റിലീസിന് മമ്മൂട്ടി വലിയ പിന്തുണ നൽകിയിരുന്നു.

അതേസമയം, മോഹൻലാലിനെ നായകനാക്കി സംവിധായകൻ ജോഷി ഒരുക്കുന്ന റമ്പാൻ എന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. മോഹൻലാലും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് റമ്പാൻ. ആക്ഷൻ പായ്ക്ക് ആയ ചിത്രം 2024 പകുതിയോടെ ചിത്രീകരണംറിപ്പോർട്ടുകൾ പറയുന്നു. ഒക്ടോബർ 29ന് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കി. തോക്കും ചുറ്റികയുമായി മോഹൻലാൽ നിൽക്കുന്നതായി മോഷൻ പോസ്റ്ററിൽ കാണാം. 2025ൽ വിഷു/ഈസ്റ്റർ സമയത്ത് ‘റമ്പാൻ’ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പോസ്റ്ററിൽ പറയുന്നത്.

Read also: 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കൃത്രിമ പല്ലുസെറ്റ് സൗജന്യം; ‘മന്ദഹാസം പദ്ധതി’ക്ക് വീണ്ടും തുടക്കമായി

കാതൽ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഏറ്റവും ഒടുവിൽ വേഷമിട്ടത്. മമ്മൂട്ടിയും ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സംവിധായകൻ ജിയോ ബേബിയും ഒന്നിച്ച പുതിയ ചിത്രമാണ് ‘കാതൽ – ദി കോർ’. ജ്യോതികയായിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. സിനിമ വലിയ ചർച്ചകൾക്ക് ഇടനൽകിയിരുന്നു.

Story highlights- mammootty shares mohanlal’s photo