പ്രയാസമേറിയ ക്ലാസ്സിക്കൽ ഗാനം ഒറ്റശ്വാസത്തിൽ പാടി മിയക്കുട്ടി, ആവേശത്തോടെ അണിയറയിൽ അച്ഛൻ- വിഡിയോ

ഫ്ളവേഴ്ജ്സ് ടോപ് സിംഗറിലെ രണ്ടാം സീസണിലെ ഏറ്റവും പ്രിയപ്പെട്ട മത്സരാർത്ഥികളിൽ ഒരാളാണ് മിയ എസ്സ മെഹക്ക് അഥവാ മിയക്കുട്ടി. സ്റ്റേജിലെ ശ്രദ്ധേയമായ പ്രകടനങ്ങൾക്ക് പുറമേ, സോഷ്യൽ മീഡിയയിലും ഈ കുഞ്ഞു ഗായികയ്ക്ക് വലിയ ആരാധകരുണ്ട്. നാലാം സീസണിലേക്ക് എത്തുമ്പോൾ അതിഥിയായി യായും അവതാരകയായുമെല്ലാം കുഞ്ഞുമിടുക്കി പാട്ടുവേദിയിൽ എത്താറുമുണ്ട്. അതുപോലെ സ്റ്റാർ മാജിക്കിലും വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് മിയക്കുട്ടി. കുറുമ്പിനെക്കാൾ സ്റ്റാർ മാജിക് വേദിയിൽ മിയക്കുട്ടിയുടെ ഗംഭീര പ്രകടനമാണ് അമ്പരപ്പിച്ചത്.
‘കണ്ണോട് കൺവതെല്ലാം’ എന്ന ക്ലാസ്സിക്കൽ ടച്ചുള്ള ഗാനം അതിമനോഹരമായി ആലപിക്കുകയാണ് മിയ. വളരെ പ്രയാസമേറിയ സ്വരങ്ങളെല്ലാം അനായാസം ഈ കുഞ്ഞുമിടുക്കി പാടുന്നു. കുഞ്ഞിന് ലഭിക്കുന്ന പിന്തുണകളിൽ പ്രധാനം അച്ഛന്റേതായിരുന്നു. മകൾ പാടുമ്പോൾ ആവേശത്തോടെ ആംഗ്യങ്ങളാൽ നിർദേശങ്ങൾ നൽകി അച്ഛൻ പിന്നണിയിൽ ഉണ്ടായിരുന്നു. അതേസമയം, മിയയുടെ പ്രകടനം ഹിറ്റായി മാറുകയാണ്.
അതേസമയം, രസകരമായിരുന്നു മിയയുടെ സംസാരം ഓരോ സീസണിലും. രണ്ടാം സീസണിൽ മിയക്കുട്ടിയുടെ മുടിയും താരമായിരുന്നു. മനോഹരമായ ചുരുണ്ട മുടിയാണ് ഈ മിടുക്കിക്ക്. അലോവേരയ്ക്ക് അരോവേല ജെല് എന്നാണ് മിയ പറയുന്നത്. അതൊക്കെ തേച്ചാണ് മുടിയുടെ ചുരുളുകൾ മനോഹരമാക്കുന്നതെന്നാണ് ഈ മിടുക്കി പറയാറുള്ളത്.
സീസണിൽ പാട്ടുകൾ പാടുമ്പോൾ അക്ഷരങ്ങൾക്ക് കൃത്യത ഉണ്ടെങ്കിലും സംസാരിക്കുമ്പോൾ മിയക്കുട്ടിക്ക് വാക്കുകളൊക്കെ തിരിഞ്ഞും മറിഞ്ഞുമൊക്കെ പോകുമായിരുന്നു. അതുകൊണ്ടു തന്നെ മിയയെക്കൊണ്ട് സംസാരിപ്പിക്കാൻ ജഡ്ജസ് പരമാവധി ശ്രമിക്കാറുണ്ടായിരുന്നു.
പാട്ടുവേദിയിലെ ടോപ് ബാൻഡിനെ ‘ഓക്കസ്രാ’ എന്നും ലിറിക്സിന് റിലിക്സ് എന്നും അലോവേരയ്ക്ക് ആരോവേല എന്നുമൊക്കെ പറയുന്നത് ശ്രദ്ധേയമായിരുന്നു. ഫോർട്ട് കൊച്ചിയിൽ നിന്നും പാട്ടുവേദിയിലേക്ക് എത്തിയ മിയ ജഡ്ജസിന്റെ ചോദ്യങ്ങൾക്ക് നൽകുന്ന മറുപടികളിലൂടെയാണ് തുടക്കത്തിൽ ശ്രദ്ധേയയായത്.
Story highlights- miah mehaks’s breathtaking performance