‘ചിഞ്ചുക്കുട്ടി ഇനി മൊട്ടക്കുട്ടി’; കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് മിഥുൻ

December 2, 2023

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടനും, അവതാരകനും, റേഡിയോ ജോക്കിയുമാണ് മിഥുൻ രമേശ്. ഭാര്യയും മകളുമൊത്തുള്ള മിഥുന്റെ രസകരമായ വിഡിയോകൾക്ക് ആരാധകരേറെയാണ്. നർമ്മത്തിൽ ചാലിച്ച വിഡിയോ രംഗങ്ങളിൽ പലപ്പോഴും ഭാര്യ ലക്ഷ്മിയാണ് താരം. ഇപ്പോൾ ഭാര്യയും മകളുമൊത്തുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് ഏറെ ജനശ്രദ്ധ ആകർഷിച്ചിരിക്കുന്നത്.(

ഈ കഴിഞ്ഞ മാർച്ച് മാസത്തിലാണ് മിഥുന് ബെൽസ് പാൾസി രോഗം ബാധിച്ചത്. രോഗത്തെ കുറിച്ചും തന്റെ പോരാട്ട ദിനങ്ങളെ കുറിച്ചും താരം സോഷ്യൽ മീഡിയയിലും മറ്റും തുറന്ന് സംസാരിച്ചിരുന്നു. ആരാധകരും കുടുംബവും ഒരുപോലെ താരം സുഖം പ്രാപിക്കാൻ പ്രാർത്ഥിച്ചിരുന്നു. കൃത്യമായ ചികിത്സയും പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയും കാരണം മിഥുൻ അധികം വൈകാതെ തന്നെ സാധാരണ സ്ഥിതിയിലേക്ക് എത്തുകയായിരുന്നു. അന്ന് മിഥുന്റെ രോഗം ഭേദമാകാൻ ലക്ഷ്മി നേർന്ന നേർച്ചയായിരുന്നു തിരുപ്പതിയിൽ പോയി മൊട്ടയടിക്കാമെന്നുള്ളത്.

Read also: അവസാന നിമിഷങ്ങളിലും കളിയും ചിരിയുമായി സുബ്ബലക്ഷ്മി- വിഡിയോ

മിഥുൻ ചിതങ്ങളോടൊപ്പം പങ്കുവെച്ച കുറിപ്പിങ്ങനെ…

‘മൊട്ട ബോസ് ലക്ഷ്മി എന്റെ ബെൽസ് പാൾസി പോരാട്ട ദിനങ്ങളിൽ നിങ്ങളിൽ കുറെ പേർക്കെങ്കിലും അറിയാം എന്ന് തോന്നുന്നു. അന്ന് നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥന കൊണ്ട് തന്നെ ആണ് ഇന്ന് കാണുന്ന രൂപത്തിൽ തിരികെ എത്താൻ കഴിഞ്ഞത്. പക്ഷെ എന്റെ ഭാര്യ ഒരു ലെവൽ കൂടുതൽ പ്രാർത്ഥിച്ചിരുന്നു; ആ അസുഖം മാറാൻ ഭാര്യ നേർന്നതാണ് തിരുപ്പതിയിൽ മുടി കൊടുക്കാം എന്ന്. അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടി ആയി.’

Story highlights: Midhun Rameshs’ wife Lekshmi shaves her head offering thanks to God