അവസാന നിമിഷങ്ങളിലും കളിയും ചിരിയുമായി സുബ്ബലക്ഷ്മി- വിഡിയോ

December 2, 2023

കാലാതീതമായ കഥാപാത്രങ്ങളിലൂടെ പേരുകേട്ട സംഗീതജ്ഞയും പ്രിയങ്കരിയായ അഭിനേത്രിയുമായ സുബ്ബലക്ഷ്മി വിടപറഞ്ഞത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു. 87 വയസിൽ മലയാള സിനിമയുടെ പ്രിയങ്കരിയായ മുത്തശിയായാണ് സുബ്ബലക്ഷ്മി വിടപറഞ്ഞത്. ഒപ്പമില്ലെങ്കിലും ഓർമ്മകൾക്ക് എന്നും വലിയ സ്ഥാനമുണ്ട്. ഇപ്പോഴിതാ, അവസാന സമയത്തും കൊച്ചുമകളുടെ മകൾ സുധപ്പൂവിനോപ്പം കളിചിരിയോടെ സജീവമായിരുന്നുവെന്ന് പങ്കുവയ്ക്കുകയാണ് കൊച്ചുമകൾ സൗഭാഗ്യ വെങ്കിടേഷ്.

എട്ടുമാസം മുമ്പുള്ളതും ഏതാനും ദിവസങ്ങൾ മുന്പുള്ളതുമായ വിഡിയോയാണ് സൗഭാഗ്യ പങ്കുവെച്ചിരിക്കുന്നത്. സുബ്ബലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. അവിസ്മരണീയമായ നിരവധി പ്രകടനങ്ങളാൽ സമ്പന്നമായ ഒരു യാത്ര 2002-ൽ ആയിരുന്നു സുബ്ബലക്ഷ്മി ആരംഭിച്ചത്. അതിമനോഹരമായ ആ പുഞ്ചിരിയിലൂടെ തന്റേതായ വ്യതിരിക്തമായ ശൈലി രൂപപ്പെടുത്തിയ മുത്തശ്ശി, ചിരിയുടെയും നർമ്മത്തിന്റെയും ഒരു പാരമ്പര്യം അവശേഷിപ്പിക്കുന്നു.

Read also: ARE YOU HAPPY? മാനസികാരോഗ്യം കാത്തുസൂക്ഷിക്കാന്‍ ക്യാമ്പയിനുമായി ഫ്‌ളവേഴ്‌സും ട്വന്റിഫോറും; ആശംസകളുമായി കെ.കെ ഷൈലജ

നന്ദനത്തിലെ അടങ്ങാത്ത വിശപ്പുള്ള അമ്മൂമ്മ മുതൽ കല്യാണരാമനിലെ നാണം കുണുങ്ങി കഥാപാത്രം വരെ പ്രേക്ഷകരുടെ മനസ്സിൽ ഒരു ചിരി നിറച്ച് സുബ്ബലക്ഷ്മിയുടെ കഥാപാത്രങ്ങൾ മലയാളികളുടെ മനസ്സിൽ അവശേഷിക്കുന്നു. സിനിമാ സാന്നിധ്യത്തിനപ്പുറം നിരവധി പരസ്യങ്ങളിലും അവർ പ്രത്യക്ഷപ്പെട്ടു.

Story highlights- subbalakshmi sweet video with kid