ഐപിഎല്ലില്‍ ഓസീസ് പണക്കിലുക്കം; സ്റ്റാര്‍ക്കിന് 24.7 കോടി, കമ്മിന്‍സ് 20.5 കോടി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മിനി താരലേലത്തില്‍ കോടികള്‍ വാരി ഓസ്ട്രേലിയന്‍ താരങ്ങള്‍. ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരമെന്ന റെക്കോഡ് പാറ്റ് കമ്മിന്‍സ് സ്വന്തമാക്കി നിമിഷങ്ങള്‍ക്കകം മറ്റൊരു ഓസ്ട്രേലിയന്‍ താരമായ മിച്ചല്‍ സ്റ്റാര്‍ക്ക് അത് മറികടക്കുന്നതാണ് കണ്ടത്. 24.75 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓസീസ് പേസറെ കൂടാരത്തിലെത്തിച്ചത്. ( Most Expensive Australian Players In IPL Auctions )
തുടക്കത്തില്‍ മുംബൈയും ഡല്‍ഹിയുമാണ് സ്റ്റാര്‍ക്കിനായി ലേലം വിളിച്ചത്. ലേലത്തുക 10 കോടി പിന്നിട്ടതോടൊണ് ഗുജറാത്ത് ടൈറ്റന്‍സും കൊല്‍ക്കത്തയും രംഗപ്രവേശനം നടത്തിയത്. പിന്നീട് ഇരുടീമുകള്‍ക്കിടയിലും പൊരിഞ്ഞ പോരാട്ടം നടന്നതോടെയാണ് സ്റ്റാര്‍ക്കിന്റെ വില റെക്കോഡ് ഭേദിച്ചത്.
ഇതോടെ എട്ട് വര്‍ഷത്തിന് ശേഷം ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് സ്റ്റാര്‍ക്ക്. 2015-ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായിട്ടാണ് ഓസീസ് പേസര്‍ അവസാനമായി കളിച്ചത്. 2018 സീസണില്‍ കൊല്‍ക്കത്ത താരത്തെ ടീമിലെത്തിച്ചിരുന്നെങ്കിലും പരിക്കിനെ തുടര്‍ന്ന് സ്റ്റാര്‍ക്ക് കളിച്ചില്ല. ഐപിഎല്ലില്‍ ഇതുവരെ 27 മത്സരങ്ങളില്‍ മാത്രം കളത്തിലിറങ്ങിയ ഓസീസ് താരം 34 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.
Read Also : ഓസീസ് നായകനായി മുടക്കിയത് 20.5 കോടി; റെക്കോഡ് തുകയില്‍ പാറ്റ് കമ്മിന്‍സ് ഹൈദരബാദില്‍
20.50 കോടി രുപയാണ് പാറ്റ് കമ്മിന്‍സിനായി സണ്‍റൈസേഴ്സിനായി മുടക്കിയത്. തുടക്കം മുതല്‍ ചെന്നൈയും മുംബൈയും കമ്മിന്‍സിനായി പൊരിഞ്ഞ പോരാട്ടമായിരുന്നു. പിന്നാലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും സണ്‍റൈസേഴ്സ് ഹൈദരാബാദും ചേര്‍ന്നതോടെ ലേലം ആവേശത്തിന്റെ പരകോടിയിലെത്തി. ഒടുവില്‍ രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന കമ്മിന്‍സ് 20.5 കോടി രൂപയെന്ന റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയി. ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡും കോടിത്തിളക്കത്തിലാണ്. 6.8 കോടി രൂപ മുടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദാണ് ഓസീസ് ഓപ്പണറെ ടീമിലെത്തിച്ചത്.
Story Highlights : Most Expensive Australian Players In IPL Auctions