ഗൂഗിളിൽ ഈ വർഷം ഇന്ത്യക്കാർ ഏറ്റവുമധികം തിരഞ്ഞത് ഈ നടിയുടെ പേര്!

December 13, 2023

2023-ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ താരങ്ങളുടെ പട്ടികയിൽ പ്രശസ്ത ബോളിവുഡ് നടി കിയാര അദ്വാനി ഒന്നാമതെത്തിയതായി ഗൂഗിൾ അതിന്റെ ഇയർ ഇൻ സെർച്ച് 2023 വിശകലനത്തിൽ വെളിപ്പെടുത്തി.അതേസമയം, പട്ടികയിൽ നടിയുടെ ഭർത്താവും നടനുമായ സിദ്ധാർത്ഥ് മൽഹോത്ര ആറാം സ്ഥാനത്താണ്. ആഗോള അഭിനേതാക്കളുടെ പട്ടികയിലും കിയാര അദ്വാനിയും ശ്രദ്ധേയമായ സ്ഥാനം നേടിയിട്ടുണ്ട്.(most Googled people in India in 2023)

കഴിഞ്ഞ ഫെബ്രുവരിയിൽ രാജസ്ഥാനിൽ വെച്ച് കിയാറായും സിദ്ധാർഥും വിവാഹിതരായിരുന്നു. ‘ഷേർഷാ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷമായിരുന്നു വിവാഹം. ഇന്ത്യൻ വംശജനായ ന്യൂസിലൻഡ് ക്രിക്കറ്റ് താരം രച്ചിൻ രവീന്ദ്ര മൂന്നാം സ്ഥാനത്തും ഇന്ത്യൻ വംശജനായ ക്രിക്കറ്റ് താരം ശുബ്മാൻ ഗില്ലിന് ഇന്ത്യയിൽ ട്രെൻഡിംഗിൽ രണ്ടാം സ്ഥാനവും ലഭിച്ചു. കൂടാതെ, സതീഷ് കൗശിക്, ഫ്രണ്ട്സ് താരം മാത്യു പെറി എന്നിവരെയും ഇന്ത്യയിൽ നിന്നും ആളുകൾ തിരഞ്ഞിട്ടുണ്ട്.

മുഹമ്മദ് ഷാമി, ഗ്ലെൻ മാക്‌സ്‌വെൽ, സൂര്യകുമാർ യാദവ്, ട്രാവിസ് ഹെഡ് എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് ക്രിക്കറ്റ് താരങ്ങൾ. ഷാഹിദ് കപൂറിന്റെ ‘ഫാർസി’ എന്ന ക്രൈം ഡ്രാമ ഈ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞ പരമ്പരയായി ലിസ്റ്റിലുണ്ട്. അതേസമയം ഷാരൂഖ് ഖാൻ നായകനായ ‘ജവാൻ’ ആഗോളതലത്തിൽ ഫിലിം സെർച്ചിൽ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തെത്തി.

Read also: സുബി മുതൽ സുബ്ബലക്ഷ്മി വരെ; 2023ൽ മലയാളത്തിന് നഷ്ടമായവർ

‘ഗദർ 2’, ‘പത്താൻ’, ‘ഓപ്പൺഹൈമർ’, ‘ദി കേരള സ്റ്റോറി’, ‘ജയിലർ’, ‘ലിയോ’ എന്നിവ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമകളിൽ ഉൾപ്പെടുന്നു. ഗൂഗിളിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞ ഗാനമെന്ന നിലയിൽ അർജിത് സിങ്ങിന്റെ “കേസരിയ” സെർച്ച് ലിസ്റ്റിൽ ഒന്നാമതെത്തി.

Story highlights- most Googled people in India in 2023