‘കനകക്കുന്നിൽ ചന്ദ്രനുദിച്ചപ്പോൾ’; മ്യൂസിയം ഓഫ് ദി മൂൺ സന്ദർശിക്കാനെത്തി ആയിരങ്ങൾ!
തിരുവനന്തപുരം കനകക്കുന്നിൽ സജ്ജീകരിച്ച ചന്ദ്രമാതൃക കാണാൻ എത്തിയത് ആയിരങ്ങൾ. ബ്രിട്ടീഷ് ആർട്ടിസ്റ്റ് ലൂക്ക് ജെറാമിന്റെ ഇൻഫ്ലറ്റബിൾ ഇൻസ്റ്റാളേഷനായ ‘മ്യൂസിയം ഓഫ് ദി മൂൺ’ ഇന്നലെ വൈകുന്നേരമാണ് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പിൽ പ്രദർശിപ്പിച്ചത്. ധനമന്ത്രി കെ എൻ ബാലഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഈ കൂറ്റൻ ആർട്ട് ഇൻസ്റ്റലേഷൻ അവതരിപ്പിച്ചതിലൂടെ ജനുവരിയിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചു. (‘Museum of the Moon’ installation at Kanakakunnu Palace)
Read also: ഈ വർഷത്തെ ഏറ്റവും മികച്ച വാക്ക് പ്രഖ്യാപിച്ച് ഓക്സ്ഫോർഡ്!
7 മീറ്റർ വ്യാസമുള്ള ചന്ദ്രന്റെ ഗോളാകൃതിയിലുള്ള മാതൃക കേരളത്തിലെത്തുന്നതിന് മുമ്പ് വിവിധ അന്താരാഷ്ട്ര വേദികളിൽ അംഗീകാരം നേടിയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവ്വേയുടെ ആസ്ട്രോജിയോളജി സയൻസ് സെന്ററാണ് ഇത് ഒരുക്കിയത്. കനത്ത ഗർത്തങ്ങളുള്ള ചന്ദ്രോപരിതലത്തിന് സമാനമായ ഈ ഘടനയ്ക്ക് ഏകദേശം മൂന്ന് നില കെട്ടിടത്തിന്റെ ഉയരവും 23 അടി വ്യാസവും വരും.
ഏഷ്യയിലെ ഏറ്റവും വലിയ തീമാറ്റിക് ക്യൂറേറ്റഡ് സയൻസ് പ്രദർശനമായ ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ ഭാഗമാണ് ഇൻസ്റ്റലേഷൻ. ഈ ചന്ദ്രഗോളത്തിലെ ഓരോ സെന്റിമീറ്ററിലും കാണുന്നത് അഞ്ചു കിലോമീറ്റര്‍ ചന്ദ്രോപരിതലമാണ്. ഭൂമിയില്‍നിന്ന് മനുഷ്യര്‍ക്ക് പരന്ന തളികപോലെ ചന്ദ്രന്റെ ഒരു വശം മാത്രമേ കാണാനാകൂ.
Story highlights: ‘Museum of the Moon’ installation at Kanakakunnu Palace