ഈ വർഷത്തെ ഏറ്റവും മികച്ച വാക്ക് പ്രഖ്യാപിച്ച് ഓക്‌സ്‌ഫോർഡ്!

December 5, 2023

ലോകത്തിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ അക്കാദമിക് പ്രസ്സും ഓക്‌സ്‌ഫോർഡ് ഇംഗ്ലീഷ് നിഘണ്ടു പ്രസാധകരുമായ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് ‘വേർഡ് ഓഫ് ദി ഇയർ’ അല്ലെങ്കിൽ ഈ വർഷം ഏറ്റവും പ്രചാരത്തിലുള്ള വാക്ക് പ്രഖ്യാപിച്ചു. (Oxford announces ‘Word of the Year’ 2023)

പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ സ്വീകരിച്ച് സോഷ്യൽ മീഡിയ ജനപ്രിയമാക്കിയ എട്ട് സ്ലാംഗ് വാക്കുകളുടെ കൂട്ടത്തിൽ നിന്നാണ് ഒടുവിൽ ഭാഷാ വിദഗ്ധർ ‘റിസ്’ (Rizz) എന്ന വാക്കിനെ ‘വേർഡ് ഓഫ് ദി ഇയർ’ ആയി തിരഞ്ഞെടുത്തത്.

Read also: ‘ചന്ദ്രനെ കാണാം, ഒപ്പം സെൽഫിയും എടുക്കാം’; ‘മ്യൂസിയം ഓഫ് ദി മൂൺ’ പ്രദർശനം ഇന്ന്!

മറ്റൊരാളെ പ്രണയിക്കാനും ആകർഷിക്കാനുമുള്ള ഒരു വ്യക്തിയുടെ കഴിവിനെ വിവരിക്കുന്ന “കരിഷ്മ” എന്ന പദത്തിന്റെ ചുരുക്കരൂപമാണ് Rizz എന്ന് വിശ്വസിക്കപ്പെടുന്നു. ഒരാളെ ആകർഷിക്കുകയോ വശീകരിക്കുകയോ ചെയ്യുക എന്നതാണ് ‘റിസ്’ എന്ന് ഓക്സ്ഫോർഡ് നിർവചിക്കുന്നു. ഇന്റർനെറ്റിൽ നിന്നും ഗെയിമിംഗ് സംസ്‌കാരത്തിൽ നിന്നും ഉയർന്നുവന്ന ഈ വാക്ക് 2022-ൽ യൂട്യൂബും, ട്വിച്ച് സ്ട്രീമറായ കായ് സെനറ്റുമാണ് ജനപ്രിയമാക്കിയത്.

Story highlights: Oxford announces ‘Word of the Year’ 2023