‘എല്ലാ മാസവും ഒരാഴ്ച മദ്യം ഉപേക്ഷിക്കു’; വൈറലായി യുവതിയുടെ ഉപദേശം
ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പാനീയങ്ങളില്‍ ഒന്നാണ് മദ്യം. മദ്യപിക്കുന്നതിനായി ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളായിരിക്കും. പതിവായി മദ്യപിക്കുന്നതിന്റെ ദോഷഫലങ്ങള്‍ പലര്‍ക്കും അറിയാമെങ്കിലും അത് നിയന്ത്രക്കാനാകാതെ പലരും ബുദ്ധമുട്ടുന്നതും കാണാം. അങ്ങനെയുള്ളവര്‍ക്ക് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന തരത്തിലുള്ള ചെറിയ ഉപദേശവുമായി എത്തിയിരുക്കുകയാണ് ഒരു യുവതി. അമേരിക്കന്‍ സ്വദേശിനിയായ ബ്രിഡ്ജറ്റ് സ്റ്റാംഗ്ലാന്ഡ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയാണ് വൈറലായിക്കൊ്ണ്ടിരിക്കുന്നത്. ( One week no booze method viral video )
‘വണ്‍ വീക്ക് നോ ബൂസ് മെത്തേഡ്’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇതുപ്രകാരം എല്ലാ മാസവും ഒരാഴ്ച മദ്യം ഒഴിവാക്കാന്‍ ശ്രമിക്കുക എന്നതാണ് ബ്രിഡ്ജറ്റ് പറയുന്നത്. ഈ രീതി പിന്തുടരുകയാണെങ്കില് നിങ്ങള്‍ ഒരു വര്‍ഷത്തില്‍ മദ്യം കഴിക്കാത്ത മൂന്ന് മാസങ്ങള്‍ ഉണ്ടാകുമെന്നാണ് പറയുന്നത്.
‘ഓരോ മാസത്തിലും ഒരാഴ്ച വീതം മദ്യം ഉപേക്ഷിക്കുകയാണെങ്കില്‍, വര്‍ഷാവസാനം മദ്യം കഴിക്കാത്ത മൂന്ന് മാസങ്ങള്‍ കടന്നുപോയിട്ടുണ്ടാകും. ഇതിലുമധികം മദ്യം ഒഴിവാക്കണം എന്നാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ രണ്ട് ആഴ്ചയായി കൂട്ടാം. അങ്ങനെയാണെങ്കില്‍ ആറ് മാസം മദ്യപിക്കുന്നില്ല എന്ന് വര്‍ഷാവസാനം നിങ്ങള്‍ക്ക് മനസിലാകും. ബ്രിഡ്ജറ്റ് വീഡിയോയില്‍ പറഞ്ഞു.
Read Also : ഗൂഗിളിൽ ഈ വർഷം ഇന്ത്യക്കാർ ഏറ്റവുമധികം തിരഞ്ഞത് ഈ നടിയുടെ പേര്!
താന്‍ ഈ രീതി പരീക്ഷിച്ചതോടെ ജീവിതരീതിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താനായി. അതുകൊണ്ടാണ് നിങ്ങളിലേക്കും പങ്കുവയ്ക്കുന്നത. ഇത് തന്റെ വ്യക്തിപരമായ അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും ഏതെങ്കിലും ശാസ്ത്രീയ പഠനങ്ങളെ ആസ്പദമാക്കിയുള്ളതല്ലെന്നും ബ്രിഡ്ജറ്റ് കൂട്ടിച്ചേര്‍ത്തു.
Story Highlights : One week no booze method viral video