ലോകത്തെ 260 ദശലക്ഷം ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുന്നത് ജനുവരി ഏഴിനാണ്!
ഇനി ക്രിസ്മസിനായുള്ള കാത്തിരിപ്പാണ്. ഡിസംബർ 25നാണ് ലോകമെമ്പാടുമുള്ള ജനത ക്രിസ്മസ് ആഘോഷിക്കുന്നത്. അങ്ങനെ പറയുന്നതിൽ ഒരു തെറ്റുണ്ട്. ലോകജനതയിലെ ഏകദേശം 260 ദശലക്ഷം ആളുകൾ ക്രിസ്മസ് ആഘോഷിക്കുന്നത് ഡിസംബർ 25നല്ല. അവർക്ക് ക്രിസ്മസ് ജനുവരി ഏഴിനാണ്. ഓർത്തഡോക്സ് ക്രിസ്മസ് എന്നുപറയപ്പെടുന്ന ഈ ദിവസം കിഴക്കൻ യൂറോപ്പിലെ ഭൂരിപക്ഷം-ഓർത്തഡോക്സ് രാജ്യങ്ങളിലും റഷ്യ, ഗ്രീസ് എന്നിവയിലും എത്യോപ്യ, ഈജിപ്ത്, മറ്റിടങ്ങളിലെ കമ്മ്യൂണിറ്റികളിലുമുള്ളവരുടെ ആഘോഷദിനമാണ്.
ഭക്തിസാന്ദ്രമായ അന്തരീക്ഷവും പരമ്പരാഗത വിരുന്നുകളും കൊണ്ട് അടയാളപ്പെടുത്തിയ ഈ ദിനം ഓർത്തഡോക്സ് സഭകളുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള തീരുമാനത്തിൽ നിന്നാണ് ആഘോഷിക്കപ്പെടുന്നത്. കേരളത്തിൽ ഇത് പ്രചാരത്തിലില്ലെങ്കിലും മറ്റൊരു ദിനത്തിൽ ആഘോഷിക്കപ്പെടുന്ന ഈ ക്രിസ്മസിന്റെ വിശേഷങ്ങൾ അറിയാം.
എത്യോപ്യൻ, എറിട്രിയൻ, ഗ്രീക്ക്, റഷ്യൻ, സെർബിയൻ എന്നിവയുൾപ്പെടെ വ്യത്യസ്ത സംസ്കാരങ്ങൾക്കായുള്ള ഓർത്തഡോക്സ് ക്രിസ്ത്യൻ പള്ളികൾ എല്ലാവരും പിന്തുടരുന്ന ഗ്രിഗോറിയൻ കലണ്ടറിന് വിരുദ്ധമായി ജൂലിയൻ കലണ്ടറിന് അനുസൃതമായാണ് ജനുവരി, 7 ന് അവരുടെ ക്രിസ്മസ് ദിനം ആഘോഷിക്കുന്നത്.
അതേസമയം, ജനുവരി ഏഴിന് ആഘോഷിക്കുന്നവർക്കും വിവിധ തരത്തിലാണ് ഓരോ നാട്ടിലും ആഘോഷങ്ങൾ. ഓർത്തഡോക്സ് ക്രിസ്ത്യൻസായ സെർബിയക്കാർ ക്രിസ്മസിനെ ബോസിക് എന്ന് വിളിക്കുന്നു. എറിട്രിയക്കാരെ സംബന്ധിച്ചിടത്തോളം ലിഡെറ്റ് ആണ്. എത്യോപ്യക്കാർക്ക് 43 ദിവസത്തെ ത്സോം നെബിയാത്ത് അല്ലെങ്കിൽ യേശുവിന്റെ ജനനത്തിരുനാളിന് ശേഷം നിരീക്ഷകർ യേശുവിന്റെ ജന്മദിനം ആഘോഷിക്കുന്ന പ്രധാന അവധി ദിവസങ്ങളിലൊന്നാണ് ഈ ദിനം. അവർ ജെന്ന എന്നാണ് ക്രിസ്മസിനെ വിളിക്കുന്നത്. എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ ഏഴ് നോമ്പ് കാലങ്ങളിൽ ഒന്നാണിത്, ആളുകൾ മാംസവും പാലുൽപ്പന്നങ്ങളും മദ്യപാനങ്ങളും ഒഴിവാക്കുന്നു.
എന്നാൽ എത്യോപ്യയിൽ ആഘോഷങ്ങൾ ഇല്ല. ഇവിടെ ക്രിസ്മസ് ട്രീകളും സമ്മാനങ്ങളും മിന്നുന്ന ലൈറ്റുകളും കണ്ടെത്താൻ കഴിയില്ല. ഇവിടെ നല്ല ഭക്ഷണം കഴിച്ച് കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ചിലവഴിക്കുന്ന സമയമാണ് ‘ജെന്ന അവധിക്കാലം’ എന്നുപറയുന്നത്.അതേസമയം, എത്യോപ്യക്കാർ ഈ ദിനം ആഘോഷിക്കുന്നത് ഡോറോ വോട്ട് എന്ന പ്രശസ്തമായ വിഭവത്തിനൊപ്പമാണ്. വ്യത്യസ്തമായ വിഭവങ്ങൾക്കൊപ്പം മസാലകൾ നിറഞ്ഞ ചിക്കൻ വിഭവമാണ്. യെഗേന ചേവാട്ട എന്ന ഒരു ഗെയിമും അവർ ഈ സമയം കളിക്കുന്നു, അത് ഹോക്കി പോലെയാണ്.
Story highlights- orthodox christians celebrate christmas on january 7th