‘ഇതെന്താ ഹരീഷേ, കണ്ടിട്ട് മനസിലായില്ലല്ലോ?’- ചിത്രയെക്കുറിച്ച് രസകരമായ കുറിപ്പുമായി ഹരീഷ് ശിവരാമകൃഷണൻ

December 11, 2023

പാട്ടിനോളം ഹൃദയത്തെ കീഴടക്കുന്ന മറ്റെന്താണുള്ളത്. ചില ഗാനങ്ങള്‍ ഹൃദയത്തില്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലും. മനോഹരമായ സ്വര മാധുര്യം കൊണ്ട് ജനമനസ്സുകളെ കീഴടക്കിയ മലയാളത്തിന്റെ വാനമ്പാടിയാണ് കെ.എസ് ചിത്ര. നിരവധിയാണ് കെ എസ് ചിത്ര നമുക്ക് സമ്മാനിച്ച ഗാനങ്ങളും. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും കെ എസ് ചിത്രയുടെ ഗാനങ്ങള്‍ ശ്രദ്ധേയമായിട്ടുണ്ട്. എല്ലാവർക്കും ലാളിത്യമുള്ള പെരുമാറ്റംകൊണ്ടും വളരെ പ്രിയങ്കരിയാണ് കെ എസ് ചിത്ര. ഇപ്പോഴിതാ, ആദ്യമായി കെ എസ് ചിത്രയെക്കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ.

കെ എസ് ചിത്രയ്‌ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഗായകൻ രസകരമായ കുറിപ്പ് പങ്കുവയ്ക്കുന്നത്. ‘ഇതെന്താ ഹരീഷേ- മുടി വെട്ടി, മൂക്കുത്തി ഇട്ട് ആളെ കണ്ടിട്ട് മനസിലായാതെ ഇല്ല എനിക്ക് …’- ലാളിത്യത്തിന്റെയും, സ്നേഹത്തിന്റെയും മൂർത്തീ ഭാവം, കേരളത്തിന്റെ വാനമ്പാടി ഇതിഹാസ ഗായിക ചിത്ര ചേച്ചിയെ കണ്ടുമുട്ടാൻ ഭാഗ്യം ലഭിച്ചു’.

ചെറുപ്പം മുതല്‍ക്കേ സംഗീതത്തോട് ഏറെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു ചിത്ര. 1979ല്‍ എം.ജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്.

Read also: സര്‍പ്രൈസ് ഗിഫ്റ്റുമായി ജനമൈത്രി പൊലീസ്; മനസ് നിറഞ്ഞ് ചിരിച്ച് ദ്രൗപദിയമ്മ..!

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15,000-ലേറെ ഗാനങ്ങള്‍ പാടിയ ചിത്ര 15 സംസ്ഥാന പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. അതുപോലെ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, ഒറീസ സര്‍ക്കാരിന്റെയും പുരസ്‌കാരങ്ങള്‍ കെ എസ് ചിത്ര നേടി. 2005ല്‍ പത്മശ്രീ പുരസ്‌കാരവും മലയാളത്തിന്റെ ഈ വാനമ്പാടിയെത്തേടിയെത്തി.

Story highlights- harish sivaramakrishnan about k s chithra