ഹെല്മെറ്റും കയ്യിലേന്തി ബോധവത്കരണ സന്ദേശവുമായി കറുകുറ്റിയിലെ കൂറ്റന് പാപ്പാഞ്ഞി
പുതുവത്സരം ആഘോഷിക്കാന് ലോകം ഒരുങ്ങിക്കഴിഞ്ഞു. പുതുവര്ഷ ആഘോഷത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പാപ്പാഞ്ഞി. കറുകുറ്റി കാര്ണിവലിന് ഒരുക്കിയ പാപ്പാഞ്ഞിയാണ് ശ്രദ്ധപിടിച്ചുപറ്റുന്നത്. ( Papanji with helmet in hand at Karukutty Carnival )
അങ്കമാലി കറുകുറ്റി സാംസ്കാരിക വേദിയുടെ ന്യൂ ഇയര് കാര്ണിവലിനാണ് ഹെല്മറ്റ് കയ്യിലേന്തിയ പപ്പാഞ്ഞി ഒരുക്കിയിട്ടുള്ളത്. കറുകുറ്റിയില് നാഷണല് ഹൈവേയോട് ചേര്ന്നുള്ള വിശാലമായ ഗ്രൗണ്ടിലാണ് കാര്ണിവല് നടക്കുന്നത്. ഹെല്മെറ്റ് കൈയിലേന്തിയ പാപ്പാഞ്ഞിയുടെ ഉയരം 75 അടിയാണ്. റോഡപകട ബോധവല്ക്കരണത്തിന്റെ ഭാഗമായിട്ടാണ് ഹെല്മെറ്റ് കയ്യിലേന്തിയ ന്യൂ ഇയര് പപ്പാഞ്ഞിയെ ഒരുക്കിയിട്ടുള്ളത്
ഇരുചക്രവാഹനങ്ങളില് യാത്ര ചെയ്യുമ്പോള് നിര്ബന്ധമായും ഹെല്മെറ്റ് ധരിക്കണം എന്ന സന്ദേശമാണ് പപ്പാഞ്ഞി പകരുന്നത്.. നാട്ടില് വര്ദ്ധിച്ചുവരുന്ന റോഡപകടങ്ങളില് ഏറെയും അശ്രദ്ധ മൂലമായതിനാല് ഗതാഗത നിയമങ്ങളെക്കുറിച്ച് ജനങ്ങള്ക്കിടയില് ഒരു അവബോധം സൃഷ്ടിക്കുക എന്നൊരു ലക്ഷ്യത്തോടെ മോട്ടോര് വാഹന വകുപ്പുമായി ചേര്ന്ന് വിവിധ പരിപാടികളും കാര്ണിവലില് ഒരുക്കിയിട്ടുണ്ട്.
Read Also : “പപ്പാഞ്ഞിയില്ലാതെ കൊച്ചീക്കാർക്കെന്ത് ന്യൂ ഇയർ”; ആരാണ് ഈ പപ്പാഞ്ഞി!
മേളയിലെ അംഗവും പ്രമുഖ ശില്പിയുമായ പോള്സണ് പള്ളിപ്പാട്ട്, സിനു കാരപ്പള്ളി, ഷൈനോ പള്ളിയാന് എന്നിവരുടെ നേതൃത്വത്തിലാണ് കൂറ്റന് പപ്പാഞ്ഞിയെ നിര്മിച്ചിട്ടുള്ളത്. കഴിഞ്ഞ വര്ഷങ്ങളില് നിന്നും മുന് വ്യത്യസ്തമായി ഒരാഴ്ചക്കാലം നീണ്ടുനില്ക്കുന്നതാണ് ഇത്തവണത്തെ പരിപാടികള്.
Story highlights : Papanji with helmet in hand at Karukutty Carnival