ഈ കലാകാരൻ ഈർക്കിലിയിൽ തീർത്ത ‘ഈഫൽ ടവർ’ ആണ് ലൈക്ക് ചെയ്യാതെ പോകരുതേ..- രസികൻ ചിത്രവുമായി രമേഷ് പിഷാരടി

December 22, 2023

ട്രെൻഡിനൊപ്പം എന്നത് ആപ്തവാക്യമാക്കിയ കലാകാരനാണ് രമേഷ് പിഷാരടി. മലയാളികൾക്ക് ചിരിയുടെ അനന്തസാഗരം സമ്മാനിച്ച താരമാണ് രമേഷ് പിഷാരടി. അവതാരകനും, നടനും, സംവിധായകനുമായ രമേഷ് പിഷാരടി ടെലിവിഷൻ ഷോകളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതനായത്. സമൂഹമാധ്യമങ്ങളിൽ സജീവമായ രമേഷ് പിഷാരടി രസകരമായ ക്യാപ്ഷനുകളിലൂടെയാണ് ശ്രദ്ധനേടുന്നത്. 

ഇപ്പോഴിതാ, ‘ഈഫൽ ടവറിന് മുന്നിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് രമേഷ് പിഷാരടി പങ്കുവെച്ച ക്യാപ്ഷൻ ശ്രദ്ധേയമാകുകയാണ്. ‘ഈ കലാകാരൻ ഈർക്കിലിയിൽ തീർത്ത ‘ഈഫൽ ടവർ’ ആണ് ലൈക്ക് ചെയ്യാതെ പോകരുതേ.’എന്ന ക്യാപ്ഷനാണ് നൽകിയിരിക്കുന്നത്. അടുത്തിടെയായി എഐ ഉപയോഗിച്ച് സൃഷ്‌ടിച്ച ചിത്രങ്ങൾക്ക് ഇത്തരം ക്യാപ്ഷനുകൾ നൽകുന്ന പ്രവണതയെ രസകരമായി കാണിക്കുകയാണ് രമേഷ് പിഷാരടി.

മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്നു. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലൂടെ സംവിധാനത്തിലും പ്രതിഭ തെളിയിച്ചു താരം.

READ ALSO: എം ശ്രീശങ്കറിനും മുഹമ്മദ് ഷമിക്കും അർജുന അവാർഡ്; സാത്വികിനും ചിരാഗിനും ഖേൽരത്ന

മൂന്നു മക്കളാണ് രമേഷ് പിഷാരടിക്ക്. ഒരു മകളും രണ്ട് ആൺമക്കളും. എന്തിലും ഏതിലും ഒരല്പം നര്‍മ്മരസം കൂട്ടിക്കലര്‍ത്തി പറയുന്നത് കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്. ഇത്തരത്തില്‍ ചിരി രസങ്ങള്‍ നിറച്ചുകൊണ്ട് പ്രേക്ഷകരോട് സംസാരിക്കുന്നതില്‍ മിടുക്കനാണ് മലയാളികളുടെ പ്രിയ താരം രമേഷ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ ട്രോളുണ്ടാക്കുന്നതിലും താരം കേമനാണ്. 

Story highlights- ramesh pisharady’s funny facebook post