41 വർഷത്തോളം കാട്ടിൽ മനുഷ്യരെ ഭയന്ന് ജീവിച്ചു; 52-ാം വയസിൽ ക്യാൻസർ ബാധിച്ച് മരണം- യഥാർത്ഥ ജീവിതത്തിലെ ടാർസന്റെ കഥ
കഥകളിൽ മാത്രമാണ് കാടുകളിൽ ഒറ്റപ്പെട്ടു ജീവിക്കുന്ന ആളുകളെ കുറിച്ച് പലരും കേട്ടിട്ടുള്ളത്. എന്നാൽ,ഇപ്പോൾ ലോകം അമ്പരക്കുന്നത് യഥാർത്ഥ ജീവിതത്തിലെ ടാർസനെ കുറിച്ചാണ്. 41 വർഷത്തോളം അച്ഛനും സഹോദരനുമൊപ്പം വിയറ്റ്നാമിലെ വനങ്ങളിൽ ഒറ്റപ്പെട്ടുപോയ ഒരു പുരുഷനാണ് ഇദ്ദേഹം. കൗതുകകരമായ കാര്യമെന്തെന്നാൽ, ഇദ്ദേഹത്തിന് സ്ത്രീകൾ ആരാണെന്നോ എന്താണെന്നോ അറിയില്ല. 52 വയസിൽ 2021ൽ മരണമടയുന്നതുവരെയും അങ്ങനെത്തന്നെയാണ് ഇദ്ദേഹം ജീവിച്ചത്. ലിവർ ക്യാൻസറിനെ തുടർന്നായിരുന്നു മരണം. അദ്ദേഹത്തിന്റെ ജീവിതം അറിയാം..
1972ൽ വിയറ്റ്നാം യുദ്ധത്തിന്റെ അവസാനത്തിൽ ഹോ വാൻ ലാംഗ് എന്ന വ്യക്തി കാടിനുള്ളിലേക്ക് ഓടിപ്പോയതാണ്. യുദ്ധത്തിൽ അമ്മയെയും രണ്ട് സഹോദരങ്ങളെയും ഇയാൾക്ക് നഷ്ടമായി. ക്വാങ് എൻഗായ് പ്രവിശ്യയിലെ ടെ ട്രാ ജില്ലയിലെ കാട്ടിൽ ലാംഗ് പിന്നീട് താമസമാക്കി. അച്ഛനും സഹോദരനും ഹോ വാൻ ലാംഗിനൊപ്പം കാട്ടിലേക്ക് ചേക്കേറിയിരുന്നു.
നാല് പതിറ്റാണ്ടിനിടയിൽ, അവർ ആകെ അഞ്ച് പേരെ മാത്രമേ കണ്ടിട്ടുള്ളൂ. അവരിൽ നിന്നെല്ലാം ഇവർ ഓടിരക്ഷപ്പെടുകയും ചെയ്തു. എന്തായാലും കാടിനുള്ളിലെ ജീവിതം അവർ ആഘോഷമാക്കി. തേൻ, പഴങ്ങൾ, വമാംസം എന്നിവ ഭക്ഷിക്കുകയും കാടിനുള്ളിൽ കൂടാരമൊരുക്കി താമസമാക്കുകയും ചെയ്തു.
2015 ൽ അൽവാരോ സെറീസോ എന്ന ഫോട്ടോഗ്രാഫർ കുടുംബത്തെ ഒറ്റപ്പെട്ട ജീവിതത്തിൽ നിന്നും രക്ഷപ്പെടുത്തി. എന്നാൽ വിയറ്റ്നാം യുദ്ധം അവസാനിച്ചുവെന്ന് വിശ്വസിക്കാത്തതിനാൽ ലാങ്ങിന്റെ അച്ഛന് നഗരത്തിലേക്ക് മടങ്ങിവരാൻ മടിയാണ്. ലാങ്ങിന്റെ സഹോദരൻ ട്രൈ മുതിർന്ന ശേഷമാണ് യുദ്ധമുണ്ടായത്. ലാംഗ് അന്ന് ചെറുപ്പമായിരുന്നു. അതുകൊണ്ടുതന്നെ അയാൾക്ക് ആ പ്രായത്തിലും കുഞ്ഞുങ്ങളുടെ മനസ് ആയിരുന്നു. പുരുഷന്മാരെയും സ്ത്രീകളെയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയുന്നുണ്ടെങ്കിലും തമ്മിലുള്ള വ്യത്യാസം എന്താണെന്നു അവനറിയിലായിരുന്നു. എന്തായാലും ലാംഗ് തന്റെ ജീവിതകാലം മുഴുവൻ കാട്ടിൽ ചെലവഴിച്ചു.
Read also: പ്രയാസമേറിയ ക്ലാസ്സിക്കൽ ഗാനം ഒറ്റശ്വാസത്തിൽ പാടി മിയക്കുട്ടി, ആവേശത്തോടെ അണിയറയിൽ അച്ഛൻ- വിഡിയോ
‘യഥാർത്ഥ ജീവിത ടാർസൻ’ എന്ന് വിളിക്കപ്പെടുന്ന ഹോ വാൻ ലാങ് കരൾ അർബുദം ബാധിച്ച് 52-ാം വയസ്സിൽ അന്തരിച്ചത്. നാല് പതിറ്റാണ്ടിലേറെയായി വിയറ്റ്നാമീസ് കാട്ടിൽ ജീവിച്ച ലാങ്, നാഗരികതയിലേക്ക് മടങ്ങിയെത്തി എട്ട് വർഷത്തിന് ശേഷയിരുന്നു മരണമടഞ്ഞത്. ചില സുഹൃത്തുക്കളും നിരീക്ഷകരും വിശ്വസിക്കുന്നത്, ആധുനിക ലോകത്തിന്റെ മോശം ഭക്ഷണക്രമവും സമ്മർദ്ദവും കാരണമാണ് ലാങ്ങിന്റെ മരണം വേഗത്തിലാക്കിയതെന്നാണ്.
Story highlights- Real-life Tarzan’ lived in jungle for 41 years