ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും സജീവമായി കൊവിഡ് വ്യാപനം
ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍ നിന്ന് എന്നാണ് കണക്കുകൾ. ഇന്നലെ രാജ്യത്ത് സ്ഥിതീകരിച്ച 329 കേസുകളില്‍ 298 കേസുകളും കേരളത്തിൽ നിന്നാണ്.
കൊവിഡ് വീണ്ടും ആശങ്കയുണര്‍ത്തുന്നതിനാല്‍ ഗര്‍ഭിണികളും പ്രായമായവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് പരിശോധന ഏറ്റവും കൂടുതല്‍ നടക്കുന്നതും കേരളത്തിൽ തന്നെ. ദിവസം 700 മുതൽ 1000 കൊവിഡ് പരിശോധന വരെ നിലവിൽ നടക്കുന്നുണ്ട്.
Read also: ഇന്ത്യയുടെ ബിരിയാണി പ്രണയം അവസാനിക്കുന്നില്ല; 2023- ലെ ഇഷ്ടവിഭവങ്ങളുടെ പട്ടികയിൽ ഒന്നാമത്!
ഇന്നലെ കൊവിഡ് മൂലം ഒരു മരണവും സംസഥാനത്ത് സംഭവിച്ചിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പൊതുജനാരോഗ്യ നടപടികൾ വിലയിരുത്തുന്നതിനായി ഒരു മോക്ക് ഡ്രിൽ നടത്തി വരികയാണ്. ഡിസംബർ 13-ന് ആരംഭിച്ച ഈ പ്രവർത്തനം ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. ഡിസംബർ 18-നകം പൂർത്തിയാകുമെന്നാണ് വിവരങ്ങൾ.
കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരള സംസ്ഥാന ആരോഗ്യ വകുപ്പുമായി നിരന്തരം ബന്ധപ്പെടുകയും വിവിധ അപകടങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നു.
Story highlights: Rising Covid cases raising concerns in Kerala