ഏറ്റവും വേഗതയേറിയ റോബോട്ട് സ്പ്രിന്ററായി ചരിത്രം സൃഷ്ഠിച്ച് ‘ഹൗണ്ട്’

December 15, 2023

കൊറിയ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ഭാഗമായ ഡൈനാമിക് റോബോട്ട് കൺട്രോൾ ആൻഡ് ഡിസൈൻ ലബോറട്ടറിയിലെ എഞ്ചിനീയർമാർ ‘ഹൗണ്ട്’ (HOUND) എന്ന് പേരുള്ള നായയെപ്പോലെയുള്ള റോബോട്ടിനെ വികസിപ്പിച്ചെടുത്തു. വെറും 19.87 സെക്കൻഡിൽ 328 അടി ഓടി ലോകത്തിലെ ഏറ്റവും വേഗതയേറിയ നാല് കാലുകളുള്ള റോബോട്ടായി മാറിയിരിക്കുകയാണ് ഹൗണ്ട്. ഈ നേട്ടം ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. (Robo dog ‘Hound’ makes history as the fastest Robot Sprinter)

ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം ഒരു നിശ്ചല സ്ഥാനത്ത് നിന്ന് ആരംഭിച്ച് റോബോട്ട് അതിന്റെ സ്പ്രിന്റ് പൂർത്തിയാക്കി. ഫിനിഷിംഗ് ലൈൻ കടന്നതിന് ശേഷമാണ് റോബോട്ട് നിശ്ചലമായി മാറിയത്.

Read also: ഫിഫ ബെസ്റ്റ് 2023; മെസി, എംബാപ്പെ, ഹാലണ്ട് ചുരുക്കപ്പട്ടികയില്‍

സ്പ്രിന്റിങ്ങിനായി സ്പെഷ്യലൈസ് ചെയ്ത കനംകുറഞ്ഞ പാദങ്ങളാണ് ഹൗണ്ടിന് ഘടിപ്പിച്ചിരിക്കുന്നത്. ഇതിന് 45 കിലോഗ്രാം (99 പൗണ്ട്) ഭാരമുണ്ട്. അതായത് ഒരു ശരാശരി അമേരിക്കൻ ആൺ ബുൾഡോഗിന് സമാനമാണ് ഹൗണ്ട്. കാൽമുട്ട് ആക്യുവേറ്റർ മൊഡ്യൂളുകൾക്ക് ഒരു സമാന്തര കോൺഫിഗറേഷൻ നൽകിക്കൊണ്ട് സമഗ്രമായ ചലനശേഷിയുള്ള തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Story highlights: Robo dog ‘Hound’ makes history as the fastest Robot Sprinter