ഓഫീസിലെത്തുന്നവരെ സ്വീകരിക്കാന് ‘എലീന’ ഒരുങ്ങി; റോബോട്ടിനെ നിയമിച്ച് ഏലകുളം പഞ്ചായത്ത്
എഐ സാങ്കേതിക വിദ്യയും റോബോട്ടുകളും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. പുത്തന് സാങ്കേതിക വിദ്യയുടെ വരവോടെ സമഗ്ര മേഖലകളിലും വലിയ ആശങ്കയുടെ ദിനങ്ങളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പുതിയ രീതികളുടെ ചുവടുപിടച്ച് കേരളത്തിലെ ഒരു പഞ്ചായത്ത് ഓഫിസിലും ഇനി റോബോട്ടിന്റെ സേവനം ലഭ്യമാകും. ( Robot Elena at Kottayam Elikkulam panchayat office )
കോട്ടയം ജില്ലയിലെ എലികുളം ഗ്രാമപഞ്ചായത്തിലെത്തുന്നവരെ സ്വീകരിക്കാനാണ് എലീന എന്ന പേരിലുള്ള റോബോട്ട് ഉണ്ടാകുക. പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫിസിലാണ് സ്ത്രീ രൂപത്തിലുള്ള റോബോട്ടിനെ നിയമിച്ചത്. പാത്താമുട്ടംസെ്ന്റ് ഗിറ്റ്സ് എഞ്ചിനീയറിങ് കോളജിലെ ഇലക്ട്രോണിക്സ് വകുപ്പാണ് സ്ത്രീരൂപത്തിലുള്ള റോബോട്ടിനെ തയാറാക്കി നല്കിയത്. ഇന്നവേഷന് ആന്ഡ് ഡെവലപ്മെന്റ് സെന്ററാണ് നിര്മാണത്തിന്റെ മേല്നോട്ടം വഹിച്ചത്. പനമറ്റം സര്ക്കാര് ഹൈസ്കൂളിലെ ടിങ്കറിങ് ലാബ് വിദ്യാര്ഥികളും റോബോട്ട നിര്മാണത്തില് പങ്കാളികളായി.
മൂന്നര ലക്ഷം രൂപയാണ് റോബോട്ടിന്റെ നിര്മാണത്തിനായി ചെലവഴിച്ചത്. ഇളങ്ങുളം ശാസ്താ ഓഡിറ്റോറിയത്തില് നടന്ന ചടങ്ങില് സര്ക്കാര് ചീഫ് വിപ്പ് ഡോ എന് ജയരാജാണ് റോബോട്ടിന്റെ ഉദ്ഘാടനം നിര്വഹിച്ചത്. പുതിയ ആശയങ്ങള് ഉള്പ്പെടുത്തി വികസന പ്രവര്ത്തനങ്ങള് നടത്തുന്നതാണ് എലിക്കുളം ഗ്രാമ പഞ്ചായത്തിനെ എന്നും വ്യത്യസ്തമാക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
Read Also : പാലക്കാട്ടുകാരന്റെ ജലഛായ ചിത്രത്തിന് ലേലത്തില് കിട്ടിയത് അരക്കോടിയോളം രൂപ
എലിക്കുളം ഇന്നവേഷന് ഫോര് പീപ്പിള്സ് അസിസ്റ്റന്സ് എന്നാണ് എലീന എന്ന പേരിന്റെ പൂര്ണരൂപം. ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്ഥിനി അനിത മരിയ അനില് റോബോട്ടിന് ഈ പേര് നിര്ദേശിച്ചത്. നേരത്തെ പേര് നിര്ദേശിച്ച നിരവധി പേരില് നിന്നാണ് ഈ ഏഴാം ക്ലാസുകാരി നിര്ദേശിച്ച പേര് തെരഞ്ഞെടുത്തത്.
Story higlights : Robot Elena at Kottayam Elikkulam panchayat office