നിർമിച്ചത് 1945-ൽ; ഇത് റെക്കോഡുകൾ ഭേദിച്ച ലോകത്തിലെ ഏറ്റവും വിലകൂടിയ വൈൻ!
വൈനുകളുടെ ലോകത്ത് കണക്കില്ലാതെ വിലപിടിപ്പുള്ള ചിലതുണ്ട്. അവയുടെ കൂട്ടത്തിൽ അൽപ്പം തലക്കനത്തോടെ ലോകത്തിലെ ഏറ്റവും വിലകൂടിയ വൈൻ എന്നറിയപ്പെടുന്നത് 1945-ൽ നിർമിച്ച റൊമാനീ-കോണ്ടിയാണ്. നിധിപോലെ കണക്കാക്കപ്പെടുന്ന ഈ വൈൻ അപൂർവവും മികച്ച വൈദഗ്ധ്യത്തോടെ നിർമ്മിച്ചതും സമ്പന്നമായ ചരിത്രമുള്ളതുമാണ്. (Romanee-Conti breaks all records to become world’s priciest wine)
ഈ സ്പെഷ്യൽ വൈൻ ഇതുവരെ വിറ്റഴിക്കപ്പെട്ടതിൽ ഏറ്റവും വിലകൂടിയ വൈൻ എന്ന റെക്കോർഡ് കരസ്ഥമാക്കി. സ്വിറ്റ്സർലൻഡിൽ നടന്ന ഒരു ലേലത്തിൽ, കുപ്പിക്ക് 558,000 ഡോളറിലധികം ചിലവാക്കി ഒരാൾ വൈൻ സ്വന്തമാക്കി. അതായത് ഏകദേശം 4.6 കോടി രൂപയോളം വിലയുണ്ട് ഒരു കുപ്പിക്ക്.
വൈൻ നിർമ്മാണത്തിൽ പ്രശസ്തമായ ഡൊമൈൻ ഡി ലാ റൊമാനീ-കോണ്ടിയാണ് (Domaine de la Romanée-Conti) ഏറെ പ്രത്യേകതകളുള്ള ഈ വൈൻ നിർമിക്കുന്നത്. ഫ്രാൻസിലെ ബർഗണ്ടിയിലെ കോട്ട് ഡി ന്യൂറ്റ്സ് മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത ബർഗണ്ടി വൈൻ നിർമ്മാതാവാണ് Domaine de la Romanée-Conti. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതും വിലകൂടിയതുമായ വൈനുകൾ ഉൽപ്പാദിപ്പിക്കുന്നതിന് പേരുകേട്ട സ്ഥലമാണിത്.
Read also: ലാൻഡ് റോവറിൽ നിന്നുള്ള ആദ്യ ഇലക്ട്രിക് വാഹനം; വരവറിയിച്ച് റേഞ്ച് റോവര്‍ ഇവി
Domaine de la Romanée-Conti യുടെ ഉടമസ്ഥതയിലുള്ള Romanée-Conti മുന്തിരിത്തോട്ടത്തിൽ നിന്നുള്ള വൈനുകൾ അവയുടെ അസാധാരണമായ ഗുണനിലവാരത്തിന് പേരുകേട്ടതാണ്. ഓരോ വർഷവും പരിമിതമായ അളവിലാണ് ഇവിടെ വൈൻ ഉത്പാദിപ്പിക്കുന്നത്. ഇത് അതിന്റെ പ്രത്യേകതയ്ക്കും ഉയർന്ന വിപണി മൂല്യത്തിനും കാരണമാണ്.
ഈ വൈനിനെ ഇത്രയും വിലപിടിപ്പുള്ളതാക്കുന്നത് അതിന്റെ പഴക്കം മാത്രമല്ല, 1945-ൽ രണ്ടാം ലോകമഹായുദ്ധ കാലത്ത് പരിമിതമായ അളവിൽ നിർമ്മിച്ചതുകൊണ്ട് കൂടിയാണ്. മികച്ച രുചിയും, ചരിത്രവും, ഭംഗിയുള്ള കുപ്പിയുമെല്ലാം ഇതിനെ കൂടുതൽ ആകർഷണീയമാക്കുന്നു. Domaine de la Romanée-Conti വൈനുകളുടെ വില വിളവെടുപ്പും കുപ്പികളുടെ അവസ്ഥയും അനുസരിച്ച് വ്യത്യാസപ്പെടാം.
Story highlights: Romanee-Conti breaks all records to become world’s priciest wine