ഇന്ത്യൻ പ്രസിഡന്റിനെ കൂടാതെ സ്വന്തമായി തപാൽ കോഡുള്ളയാൾ; അറിയാം ശബരിമലയിലെ പോസ്റ്റ് ഓഫീസിനെ കുറിച്ച്!
ഇന്ത്യയിൽ സ്വന്തമായി തപാൽ കോഡുള്ളത് രണ്ടുപേർക്കാണ്. ആദ്യത്തെ ആൾ ഇന്ത്യൻ രാഷ്ട്രപതിയാണ്. ഈ സവിശേഷതയുള്ള മറ്റൊരാൾ ശബരിമല അയ്യപ്പനാണ്. (Sabarimala Ayyappan has own pin code after President of India)
689713 എന്ന പിൻകോഡ് അയ്യപ്പൻറെ പേരിലുള്ളതാണ്. ശബരിമല പോസ്റ്റ് ഓഫീസ് മാളികപ്പുറം ക്ഷേത്രത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. മണ്ഡലകാലത്ത് മാത്രമാണ് ഈ പിൻകോഡും പോസ്റ്റ് ഓഫീസും സജീവമാകുന്നത്. ഉത്സവ കാലം കഴിയുന്നതോടെ തപാൽ ഓഫീസ് നിർജീവമാകും.
Read also: എന്താണ് താജ് മഹലിന്റെ ഭംഗി കെടുത്തുന്ന ആ കറകൾ? സ്ഫടിക കൊട്ടാരം വീണ്ടും പച്ചനിറത്തിലേക്ക്
സന്നിധാനത്തെ തപാൽ മുദ്രയ്ക്കും പ്രത്യേകതകളുണ്ട്. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉൾപ്പെട്ട ഈ മുദ്ര പോലെ വേറിട്ടയൊന്ന് ലോകത്തെവിടെയും കാണാൻ സാധിക്കില്ല. സവിശേമായ ഈ തപാൽ മുദ്രയുള്ള കത്തുകൾ ലഭിക്കുന്നതിനായി നിരവധി ഭക്തർ സന്നിധാനത്തെ പോസ്റ്റ് ഓഫീസിൽ നിന്ന് വീടുകളിലേക്ക് കത്തുകൾ അയക്കാറുണ്ട്.
ദിവസേന നിരവധി കത്തുകളാണ് ഇവിടെയെത്തുന്നത്. മണിയോഡറുകളായും ആശംസകളായും, പ്രാർത്ഥനകളായും എത്തുന്ന കത്തുകൾക്ക് കണക്കില്ല. അയ്യപ്പൻറെ പേരിൽ വരുന്ന കത്തുകളെല്ലാം ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർക്കാണ് കൈമാറുന്നത്. മണ്ഡലകാലം കഴിയുന്നതോടെ തപാൽ മുദ്ര പത്തനംതിട്ടയിലെ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലെ ലോക്കറിലേക്ക് മാറും.
Story highlights: Sabarimala Ayyappan has own pin code after President of India