ആവേശമാകാൻ സലാർ; റിലീസിന് മുന്നോടിയായി പുതിയ ട്രെയ്‌ലർ എത്തി

December 18, 2023

സിനിമാ പ്രേമികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാർ. റിലീസിന് നാലുദിവസംകൂടി ബാക്കിനിൽക്കെ സലാറിന്റെ പുതിയ ട്രെയ്ലർ പുറത്തു വിട്ട് ഹോംബാലെ ഫിലിംസ്. ഹോളിവുഡ് സിനിമകളെ വെല്ലും വിധം മേക്കിങ് ഉള്ള ഈ ചിത്രം ഡിസംബർ 22ന് ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തും.കെജിഎഫ് 2,ന് ശേഷം, ബോക്‌സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ പോകുന്ന ഹോംബാലെ ഫിലിംസിന്റെ വലിയ പ്രോജക്റ്റാണ് “സലാർ”.

രണ്ട് ഉറ്റ സുഹൃത്തുക്കളുടെ കഥയാണ് സലാർ. ആരാധകർ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും ആണ് ഈ ചിത്രത്തെ കാത്തിരിക്കുന്നത്. സലാർ ഈ ക്രിസ്മസ് ബ്ലോക്ക്‌ബസ്റ്റർ ആകുമെന്നുള്ളത് നിസംശയം പറയാം.പ്രഭാസ്,പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഹോംബാലെ ഫിലിംസിന്റെ “സലാർ” വിജയ് കിരഗാണ്ടർ, കെ വി രാമ റാവു ചേർന്നാണ് സലാർ നിർമ്മിക്കുന്നത്.

read also: സുരക്ഷിതമായ നല്ല നടപ്പ്; പ്രഭാത നടത്തത്തിന് ഇറങ്ങുമ്പോള്‍ കരുതല്‍ വേണം..!

പ്രഭാസ് നായകനായി എത്തുന്ന സലാറിൽ മലയാളികളുടെ പ്രിയ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുറമെ ശ്രുതി ഹാസൻ, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. വൻ താര നിര തന്നെയാണ് ചിത്രത്തിലുള്ളത്. രവി ബസ്രുർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.സലാർ കേരളത്തിലെ തീയേറ്ററുകളിൽ വിതരണാവകാശം എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം – ഭുവൻ ഗൗഡ, പ്രൊഡക്ഷൻ ഡിസൈനർ – ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻമ്പറിവ്, കോസ്റ്റും – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ – ഉജ്വൽ കുൽകർണി, വി എഫ് എക്സ് – രാഖവ് തമ്മ റെഡ്‌ഡി. പി ആർ ഒ. – മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്.ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Story highlights- salaar trailer out now