‘പ്രായമാകാത്ത എവര്‍ഗ്രീന്‍ സൂപ്പര്‍ സ്റ്റാര്‍’; അനില്‍ കപൂറിന് പിറന്നാള്‍ ആശംസയുമായി സോനം കപൂര്‍

December 24, 2023

ബോളിവുഡില്‍ വലിയ ആരാധപിന്തുണയുള്ള നടനാണ് അനില്‍ കപൂര്‍. തന്റെ 67-ാം ജന്മദിനം ആഘോഷിക്കുകയാണ് താരം. സിനിമ താരങ്ങളും ആരാധകരും അടക്കം നിരവധി പേരാണ് ആശംസകളുമായി എത്തിയിട്ടുള്ളത്. അതിനിടയില്‍ മകളും നടിയുമായ സോനം കപൂറിന്റെ ആശംസ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ചെറുപ്പകാലത്തെ ചിത്രങ്ങള്‍ അടക്കമാണ് സോനത്തിന്റെ ആശംസകള്‍. ( Sonam Kapoor heartfelt birthday wish dad Anil Kapoor )

ഹാപ്പി ബര്‍ത്ത്ഡേ ഡാഡ്. ഒരിക്കലും പ്രായമാകാത്ത എവര്‍ഗ്രീന്‍ സൂപ്പര്‍ താരമായാണ് ലോകം അച്ഛനെ അറിയുന്നത്. കഴിഞ്ഞ നാല് തലമുറകളിലെ ഏറ്റവും സ്ഥിരതയുള്ള, കഠിനാധ്വാനിയും കഴിവുമുള്ള നടനായിട്ടുള്ള നിങ്ങള്‍ ഇന്‍ഡസ്ട്രിക്ക് സുപരിചിതനാണ്. എന്നാല്‍ നമ്മുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ മികച്ച ഭര്‍ത്താവും പിതാവും മുത്തച്ഛനുമാണ്. തുറന്ന മനസും കഠിനാധ്വാനവും നന്ദിയും സ്നേഹവുമാണ് അച്ഛനെ മുന്നോട്ട നയിക്കുന്നത്. നിങ്ങളെപ്പോലെ വേറെയാരുമില്ല. നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും മികച്ചവന്‍ .- സോനം കപൂര്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചത്.

Read Also : വിഷ്ണുവിന്റെ ആഗ്രഹങ്ങള്‍ സഫലമായി; ‘നേരി’ന്റെ നന്മയായി മോഹന്‍ലാല്‍..

മകന്‍ വായുവിനൊപ്പമുള്ള അനില്‍ കപൂറിന്റെ ചിത്രങ്ങളും, കൂടാതെ തന്റെ ചെറുപ്പകാലത്തുള്ള ചിത്രങ്ങളും സോനം പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാദങ്ങള്‍ക്കിടയിലും സപ്പര്‍ ഹിറ്റായ അനിമല്‍ സിനിമയാണ് അനില്‍ കപൂറിന്റെ ഏറ്റവും പുതിയ ചിത്രം. രണ്‍ബീറിന്റെ അച്ഛന്റെ വേഷത്തിലാണ് അനില്‍ കപൂര്‍ എത്തിയത്.

Story highlights : Sonam Kapoor heartfelt birthday wish dad Anil Kapoor