വിഷ്ണുവിന്റെ ആഗ്രഹങ്ങള്‍ സഫലമായി; ‘നേരി’ന്റെ നന്മയായി മോഹന്‍ലാല്‍..

December 24, 2023

നേര് എന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ എന്ന നടന്റെ ഗംഭീര തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകര്‍. മോഹന്‍ലാല്‍, ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രത്തിന് എല്ലാകോണില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്നത്. കൊല്ലം സ്വദേശിയായ കാഴ്ച പരിമിതിയുള്ള യുവാവ് തിയേറ്ററിലെത്തിയതും സിനിമയെക്കുറിച്ച് പ്രതികരിച്ചതും പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ആ യുവാവിനെ നേര് സിനിമയുടെ വിജയാഘോഷത്തിന് ക്ഷണിച്ചതും വേദിയില്‍ മോഹന്‍ലാലിനൊപ്പം കേക്ക് മുറിക്കുന്നതും എല്ലാമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ( Mohanlal’s big fan Vishnu on Neru success celebration )

നേര് കണ്ടതിന് ശേഷം ആവേശത്തോടെ മാധ്യമങ്ങളോട് സംസാരിക്കുന്ന വിഷ്ണുവിന്റെ വീഡിയോയാണ് ശ്രദ്ധയാകര്‍ഷിച്ചത്. കഥ കേട്ട് മനസിലാക്കുമെന്നാണ് വിഷ്ണു പ്രതികരിച്ചിരുന്നത്. മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണെന്നും നേര് നന്നായി ഇഷ്ടടപ്പെട്ടു എന്നായിരുന്നു വിഷ്ണു വീഡിയോയില്‍ പറയുന്നത്.

ഈ വീഡിയോ മോഹന്‍ലാലിന്റെ ശ്രദ്ധയില്‍പെട്ടതാണ് വഴിത്തിരിവായത്. തുടര്‍ന്നായിരുന്നു മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരം വിഷ്ണുവിനെ നേരിന്റ വിജയാഘോഷ പരിപാടിയിലേക്ക് ക്ഷണിച്ചത്. വിഷണുവുമായി ചേര്‍ന്ന് കേക്ക് മുറിച്ചതും ചേര്‍ത്തുപിടിക്കലിന്റെ ഉത്തമമാതൃകയായി.

Read Also : മനോഹരമായ 47 ദിവസങ്ങള്‍, 18 വര്‍ഷത്തെ സിനിമ കരിയറില്‍ ഇതാദ്യം; അണിയപ്രവര്‍ത്തകര്‍ക്ക് നന്ദിയറിച്ച് ഹണി റോസ്

മോഹന്‍ലാലിനെയും മറ്റു താരങ്ങളെയും കണ്ടതിന്റെ ആവേശത്തിലായിരിന്നു വിഷ്ണു. കൊച്ചിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് ബിരുദാനന്തര ബിരുദധാരിയായ വിഷ്ണു. ചടങ്ങിനിടെ വിഷ്ണുവിന്റെ വീട്ടിലേക്കായി മോഹന്‍ലാല്‍ തന്നെ ഒരു കേക്ക് സമ്മാനിച്ചതും ശ്രദ്ധേയമായി. സംവിധായകന്‍ ജീത്തു ജോസഫ് അടക്കമുള്ളവര്‍ വിജയാഘോഷ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Story Highlights : Mohanlal’s big fan Vishnu on Neru success celebration