‘ഹൃദയം നിറഞ്ഞ വിഷു ആശംസകൾ’ നേർന്ന് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനും മമ്മൂക്കയും…

April 15, 2023

പതിവുപോലെ ഇത്തവണയും വിഷു ആശംസകൾ നേർന്ന് ലാലേട്ടനും മമ്മൂക്കയും. ഇരുവരുടെയും ആശംസകൾ ഹൃദയപൂർവം ഏറ്റെടുത്തിരിക്കുകയാണ് മലയാളികൾ. തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരു താരങ്ങളും ലോകമെങ്ങുമുള്ള മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് കൊണ്ട് ചിത്രങ്ങൾ പങ്കുവെച്ചത്.

‘എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ’ എന്ന അടിക്കുറിപ്പോടെ നടൻ മമ്മൂട്ടി ചിത്രം പങ്കുവെച്ചപ്പോൾ ‘സ്നേഹത്തിൻ്റെ കണിക്കൊന്നകൾ വിടരട്ടെ. ഏവർക്കും ഐശ്യര്യവും സമ്പൽ സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകൾ ’ എന്നാണ് മോഹൻലാൽ ആശംസകൾ നേർന്നത്.

ഇത്തവണ കൈനിറയെ വിഷുച്ചിത്രങ്ങളാണ് മലയാളികളെ കാത്തിരിക്കുന്നത്. മലയാളികൾക്ക് സിനിമയില്ലാതെ എന്ത് ആഘോഷം. അടി, മദനോത്സവം, നീലവെളിച്ചം, അയൽവാശി, നല്ല നിലാവുള്ള രാത്രി തുടങ്ങിയ ചിത്രങ്ങൾ വിഷു റിലീസ് ആണ്. രതീഷ് രവിയുടെ രചനയിൽ പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ഷൈൻ ടോം ചാക്കോ – അഹാന കൃഷ്ണകുമാർ താരജോഡികളുടെ ചിത്രമാണ് ‘അടി’. ഏപ്രിൽ 14 നു ചിത്രം തീയറ്ററുകളിലെത്തും. സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിൽ സൂരജ് വെഞ്ഞാറമൂടിനെ നായകനാക്കി ഇതേ ദിവസം പുറത്തിങ്ങുന്ന ചത്രമാണ് ‘മദനോത്സവം’.

Read More: ‘കണികാണും നേരം..’- വിഷുചേലിൽ ഈണത്തിൽ പാടി അഹാന കൃഷ്ണ

വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയുന്ന ചിത്രമാണ് ‘നീലവെളിച്ചം’. ടൊവിനോ തോമസ്,ഷൈൻ ടോം ചാക്കോ,റിമ കല്ലിങ്കൽ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഏപ്രിൽ 20 ന് പ്രേക്ഷകരിലേക്കെത്തും.

മർഫി ദേവസി സംവിധാനം ചെയ്ത ചെമ്പൻ വിനോദ്, ജിനു ജോസഫ്, ബിനു പപ്പു ഇന്ദിര അഭിനയിക്കുന്ന ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രിയിൽ’. സൗബിൻ ഷാഹിർ -നിഖില വിമൽ താരജോഡിയിൽ ഇർഷാദ് പരാരി ഒരുക്കുന്ന ചിത്രമാണ് ‘അയൽവാശി’. ടൊവിനോ തോമസ്,വിനീത് ശ്രീനിവാസൻ, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി തുടങ്ങി വമ്പൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ‘2018. ഈ രണ്ടു ചിത്രങ്ങളും ഏപ്രിൽ 21നു പുറത്തിറങ്ങും.

Story Highlights : Mohanlal and mammootty’s vishu wishes