‘കണികാണും നേരം..’- വിഷുചേലിൽ ഈണത്തിൽ പാടി അഹാന കൃഷ്ണ

April 15, 2022

പ്രതീക്ഷയുടെ മഞ്ഞ കണിക്കൊന്ന ചേലുമായി വീണ്ടുമൊരു വിഷുവെത്തി. കണികണ്ടും കാസവുചേലയുടുത്തും മലയാളികൾ വിഷു ആഘോഷിക്കുമ്പോൾ പാട്ടിലൂടെയാണ് നടി അഹാന കൃഷ്ണ വിഷുവിനെ വരവേൽക്കുന്നത്. കണികാണും നേരം എന്ന ഗാനം പാടിക്കൊണ്ട് വിഷുചേലിൽ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി.

അഭിനയത്തിന് പുറമെ നൃത്തത്തിലും പാട്ടിലുമെല്ലാം ഒരുപോലെ കഴിവ് തെളിയിച്ച നടിയാണ് അഹാന കൃഷ്ണ. യുകുലെലെയിൽ താളമിട്ടുകൊണ്ട് നിരവധി ഗാനങ്ങളാണ് അഹാന ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.

അതേസമയം, സിനിമയിൽ കൂടുതൽ സജീവമാകുകയാണ് അഹാന. നാൻസി റാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഹാന സജീവമാകുകയാണ്. നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വൈറലായിരുന്നു. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. 

Read Also: ട്രെൻഡിനൊപ്പം കൊച്ചി മെട്രോയും; ശ്രദ്ധനേടി ‘ചാമ്പിക്കോ’ വിഡിയോ

അർജുൻ അശോകനും ലാലും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജു വർഗീസും ബേസിൽ ജോസഫും നാൻസി റാണിയിൽ വേഷമിടുന്നുണ്ട്. ലൂക്ക എന്ന ചിത്രത്തിലാണ് അഹാന ഏറ്റവുമൊടുവിൽ വേഷമിട്ടത്. ടൊവിനോ തോമസിന്റെ നായികയായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Story highlights- ahaana krishna sings vishu song