മനോഹരമായ 47 ദിവസങ്ങള്‍, 18 വര്‍ഷത്തെ സിനിമ കരിയറില്‍ ഇതാദ്യം; അണിയപ്രവര്‍ത്തകര്‍ക്ക് നന്ദിയറിച്ച് ഹണി റോസ്

December 24, 2023

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ ഹണി റോസ്, ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെയാണ് നിരവധി ആരാധകരെ സൃഷ്ടിച്ചത്. വിമര്‍ശനങ്ങളോടും ബോഡി ഷെയ്മിങ് തമാശകളോടും മികച്ച നിലപാടുകളുമായി രംഗത്തെ്ത്താറുള്ള താരം ശക്തമായ കഥാപാത്രവുമായിട്ടാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ( Actress Honey Rose on Rachel movie )

പുതുമഖമായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ‘റേച്ചല്‍’ എന്ന ചിത്രമാണ് വരാനിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയതോടെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായ വിവരം അറിയിച്ചിരിക്കുകയാണ് ഹണി റോസ്. 18 വര്‍ഷം നീണ്ടുനിന്ന തന്റെ സിനിമ ജീവിതത്തില്‍ റേച്ചല്‍ പോലൊരു കഥാപാത്രം ആദ്യമാണെന്നും അത് തനിക്ക് നല്‍കിയ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും ഹണി റോസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കഴിഞ്ഞ 47 ദിവസങ്ങള്‍ എന്റെ ജീവിതത്തില്‍ ഏറ്റവും മറക്കാനാവാത്ത ഒരു അധ്യായമാണ്. പാന്‍-ഇന്ത്യന്‍ പൊജക്ടായ റേച്ചലിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് സവിശേഷ അനുഭവമായിരുന്നു. 18 വര്‍ഷത്തെ നായിക എന്ന നിലയിലുള്ള എന്റെ കരിയറില്‍ ആദ്യമായി, റേച്ചലിനെ ഏറ്റവും ആകര്‍ഷകമായ കഥാപാത്രമാക്കി മാറ്റിയത് നവാഗത സംവിധായകയായ ആനന്ദിനി ബാലയാണ്. ചലനാത്മകവും ആവേശവുമുള്ള ഒരു ലേഡി ഡയറക്ടറായ ശ്രീമതി ആനന്ദിനി ബാലയുടെ മാര്‍ഗ നിര്‍ദേശത്തിന് കീഴില്‍ പ്രവര്‍ത്തിച്ചതില്‍ എനിക്ക് അതിയായ സന്തോഷമാണുള്ളത്’, എന്ന് ഹണി കുറിക്കുന്നു.

‘പ്രശസ്ത സംവിധായകന്‍ എബ്രിഡ് ഷൈന്‍ സാറിന്റെ ആശയങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഇല്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഇതൊന്നും സാധ്യമാകുമായിരുന്നില്ല. റേച്ചലിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചതിന് നന്ദി. ലെന്‍സിന് പിന്നിലെ മാന്ത്രികത പകര്‍ത്തിയതിന് സ്വരൂപ് ഫിലിപ്പിന് പ്രത്യേക നന്ദി..! ഒരു മികച്ച സിനിമ നിര്‍മിക്കാന്‍ മികച്ച കഥ വേണം.. യുവ പ്രതിഭയായ രാഹുല്‍ മണപ്പാട്ടിന് നന്ദി.. സിനിമയുടെ ഭാഗമായ എല്ലാ അഭിനേതാക്കളോടും അണിയറപ്രവര്‍ത്തകരോടും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കാന്‍ ആഗ്രഹിക്കുന്നു.

Read Also : അടുത്ത ഊഴം ടൊവിനോ ചിത്രത്തില്‍; ‘ഐഡിന്റിറ്റി’യില്‍ ജോയിന്‍ ചെയ്ത് തൃഷ

ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, ജാഫര്‍ ഇടുക്കി, രാധിക, വന്ദിത, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, പോളി വില്‍സണ്‍, വിനീത് തട്ടില്‍, ദിനേശ് പ്രഭാകര്‍, ജോജി, ബൈജു ഏഴുപുന്ന, കണ്ണന്‍ ചേട്ടന്‍ , രാഹുല്‍ മണപ്പാട്ട്, രതീഷ് പാലോട്, പ്രവീണ്‍ ബി മേനോന്‍, രാജശേഖരന്‍ മാസ്റ്റര്‍, മാഫിയ ശശി, പ്രഭു മാസ്റ്റര്‍, സുജിത്ത് രാഘവ്, ജാക്കി, രതീഷ്, റെസിനീഷ്, പ്രിജിന്‍, സഖീര്‍, ബെന്‍, നിദാത്ത്, അസിസ്റ്റന്റ് അസോസിയേറ്റ് ഡയറക്ടര്‍മാരായ വിഷ്ണു, യോഗേഷ്, സംഗീത്, അനീഷ്, ജുജിന്‍, രാഹുല്‍, കാര്‍ത്തി, നെബു, നിദാദ് തുടങ്ങി നിരവധി പേര്‍. ചിലരുടെ പേരുകള്‍ വിട്ടുപോയേക്കാം. എല്ലാവരോടും ഹൃദയത്തില്‍ നിന്നുള്ള നന്ദി അറിയിക്കുന്നു’, ഈ അവിശ്വസനീയമായ ചിത്രം നിര്‍മ്മിച്ചതിന് ബദുക്കയ്ക്കും (ബാദുഷ) ഷിനോയ്ക്കും ആത്മാര്‍ത്ഥമായി നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

Story Highlights : Actress Honey Rose on Rachel movie