പുതുവര്‍ഷ രാവിലൊരു ടൈം ട്രാവല്‍ നടത്തിയാലോ; യുണൈറ്റഡ് എയര്‍ലൈന്‍സ് നിങ്ങളെ ക്ഷണിക്കുന്നു
പുതുവര്‍ഷ ആഘോഷത്തിലാണ് ലോകം. മധ്യ പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തി ദ്വീപിലാണ് പുതുവത്സരം ആദ്യമെത്തിയത്. ഈ ആഘോഷവേളയില്‍ ടൈം ട്രാവലിന് ക്ഷണിക്കുകയാണ് അമേരിക്കന്‍ വിമാന സര്‍വീസ് കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സ്. ശാസ്ത്ര സങ്കല്പമായ ടൈം ട്രാവലില്‍ നിന്നും വ്യത്യസ്തമായ ഒരു യാത്രയാണിത്. സാങ്കല്പിക സമയരേഖകള്‍ കടന്ന് ഒരു വര്‍ഷം പിന്നിലേക്ക് പോകാമെന്നാണ് ഈ യാത്രയുടെ പ്രത്യേകത. ( Speciality of United Airlines’ Guam-Honolulu Route )
അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഗുവാം ദ്വീപില്‍ നിന്നും മറ്റൊരു ദ്വീപായ ഹോണോലുലുവിലേക്കുള്ള യാത്രയിലാണ് ഇത്തരത്തിലൊരു അപൂര്‍വ സംഭവത്തിന് വേദിയാകുന്നത്. കിരിബാത്തിക്കും ന്യൂസിലാന്‍ഡിനും പിന്നാലെ പുതുവര്‍ഷം ആദ്യം കടന്നുവരുന്ന മേഖലകളിലൊന്നാണ് ഗുവാം ദ്വീപ്. എന്നാല്‍ ഹോണലോലു അന്താരാഷ്ട്ര ദിനാങ്ക രേഖക്ക് അപ്പുറത്ത് സ്ഥിതി ചെയ്യുന്നു എന്നതാണ് പുതുവര്‍ഷം വീണ്ടും പഴയതിലേക്ക് മാറുന്നത്.
2024 ജനുവരി ഒന്നിന് രാവിലെ 7.35നാണ് യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ യു.എ 200 ബോയിങ് വിമാനം ഗുവാമില്‍ നിന്ന് യാത്ര ആരംഭിക്കുക. എന്നാല്‍ ഹോണോലുലുവിലേക്കുള്ള യാത്രയില്‍ പസഫികിന് കുറുകെയുള്ള അന്താരാഷ്ട്ര ദിനാങ്കരേഖ കടക്കുന്നതോടെ ഒരു ദിവസം പിന്നോട്ടുപോയി വീണ്ടും 2023 ഡിസംബര്‍ 31ലെത്തും. ഏഴ് മണിക്കൂറും 15 മിനുട്ടും നീളുന്ന യാത്രയ്ക്ക് ശേഷം ഡിസംബര്‍ 31ന് വൈകീട്ട് 6.50നായിരിക്കും ഹോണോലുലുവില്‍ വിമാനമിറങ്ങുക.
Read Also : ലോകം പുതുവര്ഷപ്പൊലിവില്; 2024 ആദ്യമെത്തിയത് കിരിബാത്തിയില്‍ പിന്നാലെ ന്യുസിലന്‍ഡിലും
ഈ സമയമാറ്റം നിത്യസംഭവമാണെങ്കിലും ഇന്നത്തെ ദിവസത്തെ യാത്രയില്‍ ഒരു വര്‍ഷം തന്നെ പിറകിലേക്ക് മാറുന്നുവെന്നതാണ് പ്രത്യകത. ലോകത്തിലെ സമയം ക്രമീകരിക്കാനായി അന്താരാഷ്ട്ര അംഗീകാരമുള്ള ഒരു സാങ്കല്പികരേഖയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ. ഈ സാങ്കല്പിക രേഖക്ക് ഇരുവശത്തെയും സമയങ്ങള്‍ തമ്മില്‍ ഒരു ദിവസത്തിന്റെ മാറ്റമുണ്ടാകും.
Story highlights : Speciality of United Airlines’ Guam-Honolulu Route