പാലക്കാട്ടുകാരന്റെ ജലഛായ ചിത്രത്തിന് ലേലത്തില്‍ കിട്ടിയത് അരക്കോടിയോളം രൂപ
ലിയനാര്‍ഡോ ഡാവിഞ്ചിയുടെയും പബ്ലോ പിക്കാസോയുടെയും വിന്സെ്ന്റ് വാന്‍ ഗോഗിന്റെയുമെല്ലാം പെയിന്റിങ്ങുകളെല്ലാം കോടിക്കണക്കിന് രൂപയ്ക്ക് ലേലത്തില്‍ വിറ്റുപോകുന്നതെല്ലാം വാര്‍ത്തകളില്‍ നിറയാറുണ്ടല്ലോ. എന്നാല്‍ മലയാളി വരച്ച ജലഛായ ചിത്രം വിറ്റുപോയത് അരക്കോടി രൂപയ്ക്കാണ്. പാലക്കാട് പല്ലശ്ശന സ്വദേശി എസ്.എന്‍ സുജിത്ത് വരച്ച ‘ഡലയോഗ്’ എന്ന് ജലഛായ ചിത്രമാണ് ലേലത്തില്‍ അരക്കോടിയോളം രുപയ്ക്ക് വിറ്റുപോയത്. ( Sujith SN’s Watercolour painting sold at 45 lakh rupees )
പിതാവിന്റെ മരണത്തെ തുടര്‍ന്ന് ഇന്ത്യന്‍ ആര്‍മിയില്‍ കിട്ടിയിരുന്നു സുജിത്തിന്. എന്നാല്‍ തന്റെ വഴി ഇതല്ലെന്ന് തിരിച്ചറിയുകയും ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങി ചിത്രകലയെ നെഞ്ചോട് ചേര്‍ത്ത കലാകാരനാണ് സുജിത്ത്. നാട്ടിലെ ജോലിക്കിടയിലാണ് ചിത്രകലയില്‍ പഠനം പൂര്‍ത്തിയാക്കിയത്. തൃശൂര്‍ ഫൈന്‍ ആര്‍ട്സ് കോളജിലാണ് കോഴ്സിനും ചേര്‍ന്നു.
നാട്ടില്‍ തിരിച്ചെത്തിയ ശേഷം അജിത്ത് കടന്തുരിത്തി എന്ന അധ്യാപകനെ പരിചയപ്പെട്ടതാണ് സുജിത്തിന്റെ ചിത്രകലാ ജീവിതത്തില്‍ വഴിത്തിരിവായത്. സ്വന്തം കഴിവില്‍ ആത്മവിശ്വാസമില്ലാതിരുന്ന കാലത്ത് അദ്ദേഹം പകര്‍ന്നുനല്‍കിയ ഉപദേശങ്ങള്‍ വളരെ സഹായകമായിട്ടുണ്ടെന്നാണ് സുജിത്ത് പറയുന്നത്. കഴിവ് മാത്രമല്ല കലയെന്നും അത് ഭാവിയില്‍ ആര്‍ജിച്ചെടുക്കാന്‍ കഴിയുന്നതുമാണെന്നായിരുന്നു അദ്ദേഹം നല്കിയ ഉപദേശം.
2016-ല്‍ വരച്ച ഈ ചിത്രം അസ്തഗുരു എന്ന കമ്പനി നടത്തിയ ലേലത്തിലാണ് ചിത്രം വലിയ വിലയ്ക്ക് വിറ്റുപോയത്. മായികലോകം എന്ന ആശയം മുന്‍നിര്‍ത്തിയാണ് സുജിത്ത് ഡയലോഗ് എന്ന ചിത്രം പൂര്‍ത്തിയാക്കിയത്. 44.62 ലക്ഷം രൂപയ്ക്കാണ് ചിത്രം വിറ്റുപോയത്. നികുതി ചേരുന്നതോടെയാണ് മൂല്യം അരക്കോടിയെലെത്തുന്നത്. അപൂര്‍വമായിട്ടാണ് ഒരു ജലഛായ ചിത്രം ഇത്ര വലിയ തുകയ്ക്ക് വിറ്റുപോകുന്നത്.
ഒരുപാട് കാലത്തെ അധ്വാനത്തിന് കിട്ടിയ പ്രതിഫലം എന്നതിലുപരി ജലഛായം മാധ്യമമായി ചിത്രങ്ങള്‍ വരക്കുന്നവര്‍ക്ക് പുതിയൊരു ഊര്‍ജം നല്‍കുക എന്നതാണ് ഈ നേട്ടത്തെ സുജിത്ത് നോക്കിക്കാണുന്നത്. ഇന്ത്യയിലും വിദേശത്തുമായി സുജിത്ത് നിരവധി പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
Story highlights : Sujith SN’s Watercolour painting sold at 45 lakh rupees