സ്വർണ്ണത്തിൽ പൊതിഞ്ഞ് അസാമാന്യ ബാലൻസിൽ നിൽക്കുന്ന കൂറ്റൻ പാറ; സ്ത്രീകൾക്ക് തൊടാൻ അനുവാദമില്ലാത്ത ‘ഗോൾഡൻ റോക്ക്’
കൗതുകം നിറഞ്ഞ ധാരാളം കാഴ്ചകൾ നമുക്ക് ചുറ്റുമുണ്ട്. ചിലതെല്ലാം പ്രകൃതിയൊരുക്കിയതെങ്കിൽ അവയിൽ മനുഷ്യന്റെ കയ്യൊപ്പ് കൂടി എത്തുമ്പോൾ വേറിട്ടുനിൽക്കും. അത്തരത്തിൽ രണ്ടിന്റെയുംകൂടി സമ്മിശ്ര രൂപമാണ് 20 മീറ്റർ ഉയരമുള്ള ഒരു പാറയായ ഗോൾഡൻ റോക്ക്.
ശൂന്യതയിൽ തൂക്കിയിട്ടിരിക്കുന്ന പോലെ അസാധാരണമായ ബാലൻസിൽ മ്യാൻമറിലെ കായിക്റ്റിയോ പർവതത്തിന്റെ ഒരു പാറക്കെട്ടിൽ നിൽക്കുകയാണ് ഈ ഗോൾഡൻ റോക്ക്. 2,000 വർഷങ്ങൾക്ക് മുമ്പ്, ഈ പാറയിൽ 7 മീറ്റർ ഉള്ള ഒരു പഗോഡ നിർമ്മിച്ചിരിക്കുന്നു, അത് പർവതത്തിന്റെ അതേ പേരിലാണ് (പഗോഡ കായിക്റ്റിയോ) അറിയപ്പെടുന്നത്. ഇവിടെ ഒരു ബുദ്ധന്റെ തലമുടി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഐതിഹ്യമനുസരിച്ച് പാറയെ മികച്ച രീതിയിൽ നിലനിർത്തുന്നത് വിലയേറിയ ആ മുടിയാണ്. സത്യത്തിൽ മന്ത്രികമായ രീതിയിൽ തന്നെ സമതുലിതമായാണ് ഈ പാറ നിലനിൽക്കുന്നത്.
പൂർണ്ണമായും യഥാർത്ഥ സ്വർണ്ണംകൊണ്ട് പൊതിഞ്ഞ ഈ ഭീമാകാരമായ പാറ രാജ്യത്തെ പ്രധാന ബുദ്ധമത തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. എല്ലാ വർഷവും ആയിരക്കണക്കിന് വിനോദസഞ്ചാരികളും ഭക്തരും ഈ പുണ്യസ്ഥലത്തേക്ക് എത്താറുണ്ട്, ബുദ്ധനോടുള്ള ഭക്തി ഇവിടെ പ്രകടിപ്പിക്കുന്നത് കല്ലിൽ ഒരു സ്വർണ്ണ ഇല പതിപ്പിച്ചുകൊണ്ടാണ്. ഇങ്ങനെ ചെയ്യുമ്പോൾ അയാൾക്ക് ഭാഗ്യവും സമൃദ്ധിയും ലഭിക്കുന്നു എന്നാണ് വിശ്വാസം. നിർഭാഗ്യവശാൽ, പ്രാർത്ഥിക്കാനും കല്ലിൽ തൊടാനുമുള്ള അവസരം പുരുഷന്മാർക്ക് മാത്രമേ അനുവദിക്കൂ. സ്ത്രീകൾക്ക് അവിടേക്ക് ചെല്ലാം പോലുമുള്ള അനുവാദമില്ല.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,100 മീറ്റർ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തീർത്ഥാടനത്തിനായി ഇവിടേക്ക് ആളുകൾ എത്തുന്നത് നവംബർ മുതൽ മാർച്ച് വരെയാണ്. ഗോൾഡൻ റോക്കിന് ചുറ്റുമുള്ള വര്ഷം തോറുമുള്ള ആഘോഷത്തിൽ, ആയിരക്കണക്കിന് അനുയായികൾ തൊണ്ണൂറായിരം മെഴുകുതിരികൾ കത്തിക്കാറുണ്ട്.
Story highlights- the golden rock