അടി മുതൽ മുടി വരെ പച്ച; ശ്രദ്ധേയമായി ആകെ പച്ചപിടിച്ചൊരു വീടും വീട്ടുകാരിയും
എവിടെ നോക്കിയാലും പച്ചമയം.. ഒരു സേഫ്റ്റി പിൻ എടുത്താൽ പോലും പച്ചയുടെ അംശം. ഇന്റർനെറ്റിൽ അങ്ങനെയൊരു വീടും വീട്ടുകാരിയും വൈറലാകുകയാണ്. 74 കാരിയായ എലിസബത്ത് സ്വീറ്റ് ഹാർട്ട് എന്ന സ്ത്രീ ബ്രൂക്ലിൻ പ്രദേശത്ത് ജീവിക്കുന്നത് വളരെ വ്യത്യസ്തതകളോടെയാണ്. പച്ച നിറമാണ് അവരെ വ്യത്യസ്തയാക്കുന്നത്.
സ്വയം പച്ചനിറത്തിൽ അലംകൃതയാണ്. തലമുടി വരെ പച്ച. വീട്ടിൽ പച്ചയല്ലാത്ത ഒന്നുമില്ല. പെട്ടെന്നൊരു ദിവസം ഇങ്ങനെയൊരു പ്രത്യേക ഇഷ്ടത്തിലേക്ക് ചേക്കേറിയതല്ല എലിസബത്ത്. പതിയെ പതിയെ ജീവിതത്തിലെ പച്ചയല്ലാത്ത എല്ലാത്തിനെയും എല്ലാ നിറങ്ങളെയും സ്നേഹിച്ചിരുന്ന എലിസബത്ത് എടുത്തുമാറ്റുകയായിരുന്നു.
ഇന്റർനെറ്റിൽ ഗ്രീൻ ലേഡി ഓഫ് കരോൾ ഗാർഡൻസ് എന്നാണ് അവർ അറിയപ്പെടുന്നത്. എന്നാൽ എലിസബത്തിന്റെ ഭർത്താവിന് പച്ചയോട് പ്രത്യേക ഇഷ്ടമൊന്നുമില്ലെങ്കിലും ഭാര്യയുടെ ഇഷ്ടത്തിന് പൂർണ പിന്തുണ നൽകിയിരിക്കുകയാണ്.
Read also: ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് ചാപ്റ്റർ 3’; നാളെ വൈകുന്നേരം 3:30 മുതൽ കൊച്ചി ഭാരതമാതാ കോളേജ് ഗ്രൗണ്ടിൽ
ഒരു ഫാഷൻ ഡിസൈനറായ എലിസബത്ത് പ്രസിദ്ധരായ ഒട്ടേറെ ആളുകളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.ഇപ്പോഴും അവർ വിന്റേജ് വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യുന്നുണ്ട്. പച്ച ഒരു നിറം മാത്രമല്ല, സന്തോഷം തന്നെയാണെന്നാണ് എലിസബത്ത് പറയുന്നത്. ജീവിതത്തിലെ പല പ്രതിസന്ധികളിലും അവരെ അതിജീവിക്കാൻ സഹായിച്ച നിറവും പച്ചയാണത്രെ.
Story highlights- the green lady of brooklyn