തണുപ്പുകാലത്ത് രക്തസമ്മര്‍ദ്ദം ഉയരുന്നുണ്ടോ.. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം..
ശൈത്യകാലത്ത് പലരും നിരവധി ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായി കാണാം. അലര്‍ജിയും ത്വക്ക് സംബന്ധമായ പ്രശ്നങ്ങളാണ് പ്രാധാനമായും കണ്ടുവരുന്നത്. അതോടൊപ്പം തന്നെ തണുപ്പുകാലത്ത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതായും കേട്ടിട്ടുണ്ട. ( Tips to control blood pressure during winter )
തണുപ്പ് കാലത്ത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. തണുത്ത കാലാവസ്ഥ രക്തക്കുഴലുകളെ ചുരുക്കുന്നു. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ഹൃദയത്തില്‍ അധിക സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. ഇത്തരത്തില്‍ രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ്.
തണുപ്പ് കാലത്തെ ജീവിതശൈലി മാറ്റങ്ങള്‍, കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണക്രമം, കുറഞ്ഞ ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ ഹൃദയത്തിന്റെ ആരോഗ്യത്തെ കൂടുതല്‍ ബാധിക്കുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നല്ല ഭക്ഷണരീതി പിന്തുടരുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക എന്നിവ പ്രധാനമാണ്. അമിതഭാരവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകും.
Read Also : തിളങ്ങുന്ന ചർമ്മത്തിന് എളുപ്പത്തിൽ ഒരു ‘നദിയ മൊയ്തു’ സൗന്ദര്യക്കൂട്ട് !
സമീകൃതാഹാരത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം. വ്യായാമം ചെയ്യുന്നതും ഉത്തമമാണ്. ഉപ്പിന്റെ സാന്നിധ്യം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നതിനാല്‍ ഉപ്പ് കുറയ്ക്കാന്‍ ശ്രദ്ധിക്കുക.
Story Highlights : Tips to control blood pressure during winter