പതിവായി വിശപ്പില്ലായ്മ അനുഭവപ്പെടുന്നുണ്ടോ..? കാരണങ്ങള്‍ അറിയാം..

December 12, 2023

സ്ഥിരമായി വിശപ്പില്ലായ്മ അനുഭവപ്പെടാറുണ്ടോ നിങ്ങള്‍ക്ക്..? ഇങ്ങനെ ഉണ്ടാകുമ്പോള്‍ അവഗണിക്കാറാണോ പതിവ്. എന്നാല്‍ സ്ഥിരമായിട്ട് വിശപ്പില്ലായ്മ അനുഭവപ്പെടുന്നത് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാകാമെന്നാണ് ആരോഗ്യ വിദ്ഗധര്‍ പറയുന്നത്. ശരീരത്തിന് ക്ഷീണം അനുഭവപ്പെടുകയോ ഭക്ഷണം ആവശ്യമായി വരികയോ ചെയ്യുന്ന സമയത്ത് പോലും വിശപ്പ് തോന്നാതിരിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ( Major causes of loss of appetite )

വിശപ്പില്ലായ്മയുടെ ചില കാരണങ്ങള്‍ പരിശോധിക്കാം: ദഹനസംബന്ധമായ പ്രശനങ്ങള്‍ ഉണ്ടായാല്‍ പെട്ടെന്ന് വിശപ്പ് കുറയും. ഹൈപ്പോതൈറോയിഡിസം വിശപ്പ് കുറയുന്നതിലേക്ക് നയിക്കും. തൈറോയ്ഡ് തകരാറുകള്‍ മാറ്റിയെടുക്കുന്നതിനായി ഉടനടിയുള്ള രോഗനിര്‍ണയവും ചികിത്സയും അത്യാവശ്യമാണ്.

ജലദോഷം, പനി, ചുമ, വൈറല്‍ അണുബാധകള്‍ തുടങ്ങിയവയും വിശപ്പിനെ ബാധിക്കും. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, സൈനസ് എന്നിവയും വിശപ്പ് കുറയ്ക്കുന്ന ആരോഗ്യാവസ്ഥകളാണ്.
വിഷാദം, ഉത്കണ്ഠ, സമ്മര്‍ദ്ദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ വിശപ്പ് കുറയുന്നതിലേക്ക് നയിക്കുമെന്നാണ് വിദ്ഗ്ധര്‍ പറയുന്നത്. ഇത്തരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ ദീര്ഘകാലം ഈ അവസ്ഥ അനുഭനപ്പെട്ടേക്കാം.

Read Also : വലിച്ചെറിയാൻ വരട്ടെ; നിസാരമല്ല, ചക്കക്കുരുവിന്‍റെ ആരോഗ്യ ഗുണങ്ങള്‍

ക്ഷയം അല്ലെങ്കില്‍ എച്ച്‌ഐവി/എയ്ഡ്‌സ് പോലുള്ള ദീര്‍ഘകാല അണുബാധകളും വിശപ്പില്ലായ്മയുടെ കാരണമാണ്. ഈ അണുബാധകളോടുള്ള ശരീരത്തിന്റെ പ്രതിരോധ പ്രതികരണം ദഹനവ്യവസ്ഥയുടെ സാധാരണ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതാണ് ഇതിന്റെ കാരണം. ദഹന വ്യവസ്ഥയെ ബാധിക്കുന്ന അര്‍ബുദങ്ങളും ഭക്ഷണത്തോടുള്ള താത്പര്യം കുറയ്ക്കുന്നു.

Story highlights : Major causes of loss of appetite