അകാരണമായി ശരീര ഭാരം കുറയുന്നുണ്ടോ..? ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിലേക്ക് നയിച്ചേക്കാം

February 1, 2024

വ്യായാമം ചെയ്യാതെയോ വ്യത്യസ്തമായ ഡയറ്റ് പരീക്ഷിക്കാതെയോ നിങ്ങളുടെ ശരീരഭാരം കുറയുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ..? ശരീരഭാരത്തിലെ ഈ വ്യതിയാനങ്ങള്‍ അവഗണിക്കുന്നത് നല്ലതല്ല. കാരണമില്ലാതെ ശരീര ഭാരം വേഗത്തില്‍ കുറയുന്നത് ചില ഗുരുതര പ്രശ്നങ്ങളുടെ ലക്ഷണവുമാകാം. ( Causes of Unexplained Weight Loss )

പ്രമേഹം; ടൈപ്പ് വണ്‍ ഡയബറ്റിസ് മൂലം പ്രതിരോധ ശേഷി ഉള്‍പ്പെടെ അപകടത്തിലാകുന്ന ഒരു ഘട്ടത്തിന്റെ സൂചനയാകാം പെട്ടെന്നുള്ള വണ്ണം കുറയല്‍. പ്രമേഹം മൂലം പാന്‍ക്രിയാസിന്റെ ഇന്‍സുലിന്‍ ഉത്പാദനം കുറയുമ്പോള്‍ ശരീരം ഊര്‍ജത്തിനായി ഗ്ലൂക്കോസ് ഉപയോഗിക്കുന്നതും ആനുപാതികമായി കുറയും. ഉപയോഗിക്കാത്ത ഗ്ലൂക്കോസിനെ വൃക്ക മൂത്രത്തിലൂടെ പുറന്തള്ളുന്നതിന്റെ ഫലമായാണ് വളരെ വേഗത്തില്‍ ഭാരം കുറയുന്നത്.

ഭാരം കുറയുന്നതിനൊപ്പം ഇനി പറയുന്ന ലക്ഷണങ്ങള്‍ കൂടിയുണ്ടെങ്കില്‍ ഉടന്‍ വൈദ്യ സഹായം തേടണം; ഇടയ്ക്കിടെയുള്ള മൂത്രശങ്ക, നിര്‍ജലീകരണം, കാഴ്ചക്കുറവ്, ക്ഷീണം, അമിതമായ ദാഹം, അമിതമായ വിശപ്പ്, അര്‍ബുദം

പെട്ടെന്ന് പത്ത് കിലോയില്‍ കൂടുതല്‍ ഭാരം അകാരണമായി കുറയുന്നത് പാന്‍ക്രിയാസ്, ആമാശയം, അന്നനാളം, ശ്വാസകോശം എന്നിവിടങ്ങളില്‍ അര്‍ബുദം ബാധിച്ചത് കൊണ്ടുമാകാമെന്നും പഠനങ്ങള്‍ പറയുന്നു. പത്ത് കിലോയിലധികം ഭാരം അകാരണമായി ഒറ്റയടിക്ക് കുറഞ്ഞാലും ഉടന്‍ വൈദ്യസഹായം തേടുക.

തൈറോയിഡ്; ഓവര്‍ ആക്ടീവ് തൈറോയ്ഡ് എന്ന അവസ്ഥയും പെട്ടെന്നുള്ള ഭാരക്കുറവിന് കാരണമാകുന്നു. മെറ്റബോളിസം ഉള്‍പ്പെടെയുള്ളവരെ തൈറോയ്ഡ് ഹോര്‍മോണ്‍ ബാധിക്കുന്നത് കൊണ്ടാണിത്. മറ്റ് ലക്ഷണങ്ങള്‍ കൂടി നോക്കിയ ശേഷം പരിശോധനകള്‍ക്ക് വിധേയമാകണം. ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍, ആശങ്ക, ടെന്‍ഷന്‍, ക്ഷീണം, ഉറക്കമില്ലായ്മ, കൈ വിറയല്‍, വൃക്കരോഗം എന്നിവയാണ് അനുബന്ധ ലക്ഷണങ്ങള്‍.

Read Also : ക്യാൻസറിനെ ചെറുക്കാൻ ദിവസേന ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം

ശരീരത്തില്‍ നിന്ന് അനാവശ്യ പദാര്‍ഥങ്ങള്‍ നീക്കം ചെയ്യുന്നതിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് വൃക്ക. ഇവയ്ക്കുണ്ടാകുന്ന തകരാറുകള്‍ മൂലവും ശരീരത്തിന്റെ ഭാരം കുറഞ്ഞേക്കാം.

Story highlights : Causes of Unexplained Weight Loss