രണ്ട് ദിവസത്തില്‍ പാളിപ്പോകുന്ന ന്യൂഇയര്‍ റെസല്യൂഷന്‍സാണോ; പരീക്ഷിക്കാം ഈ ടെക്‌നിക്കുകള്‍..
2023-നോട് വിടപറഞ്ഞ് എല്ലാവരും പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. സാധാരണയായി പുതുവര്‍ഷത്തിലേക്ക് കടക്കുന്ന സമയത്ത് പുതിയ തീരുമാനങ്ങളും പതിവാണ്. എന്നാല്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത് നിരവധി റെസല്യുഷന്‍ ഏറ്റെടുത്ത പാതിവഴിയില്‍ അവസാനിപ്പിക്കുന്നവരും കുറവല്ല. ബാഹ്യ ഘടകങ്ങളും ദൈനംദിന സമ്മര്‍ദ്ദങ്ങളുമാണ് പുത്തന്‍ തീരുമാനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നത്. പ്രായോഗിക തന്ത്രങ്ങള്‍ ഉപയോഗിച്ച് സ്വയം ശാക്തീകരിക്കുന്നത് പുതുവത്സര തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള ആത്മവിശ്വാസം നല്‍കും. പുതുവര്‍ഷത്തില്‍ മാനസികമായും ശാരീരികമായും കൂടുതല്‍ മെച്ചപ്പെടുന്നതിന് ഡോ. റിതു സേതി മുന്നോട്ടു വെക്കുന്ന ചില നിര്‍ദേശങ്ങളൊന്ന് നോക്കാം. ( Tips to help you maintain your new year resolutions )
മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കുക. ദിവസവും നിങ്ങള്‍ക്ക് സന്തോഷവും വിശ്രമവും നല്‍കുന്ന തരത്തിലുള്ള സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകള്‍ ശീലമാക്കുക. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനായി നന്നായി വെള്ളം കുടിക്കുക. നിര്‍ജലീകരണം തടയുന്നതിനായി പ്രത്യേക ശ്രദ്ധവേണം. പുറത്തുപോകുമ്പോള്‍ കുപ്പിയില്‍ വെള്ളം കരുതുന്നത് നല്ലതാണ്.
ആരോഗ്യപരമായ ഭക്ഷണശീലം പിന്തുടരുക എന്നതാണ് മറ്റൊരു നിര്‍ദേശം. പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി കൃത്യമായി മുന്നൊരുക്കങ്ങള്‍ നടത്തുക. മികച്ച ഭക്ഷണശീലങ്ങള്‍ ഉറപ്പാക്കാന്‍ സ്വന്തമായി പാചകം ചെയ്യുന്നതും പരിഗണിക്കാവുന്നതാണ്. ഈ രീതിയിലേക്ക് മാറിയാല്‍ ഫാസ്റ്റ് ഫുഡുകള്‍ ഒരുപരിധി വരെ ഒഴിവാക്കാന്‍ കഴിയും. ചിട്ടയായ വ്യായാമം ദിനചര്യയില്‍ ഉള്‍പ്പെടുത്തുക. നിങ്ങള്‍ക്ക് ഇഷ്ടമുള്ള വ്യായാമം തെരഞ്ഞെടുക്കുക എന്നാതാണ് ഇതില്‍ പ്രധാനം.
ഈ ചിട്ടകളുമായി മുന്നോട്ട് പോകാന്‍ കുറച്ചുകാര്യങ്ങള്‍ കുടെ നടപ്പില്‍ വരുത്തേണ്ടതുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് നമ്മുടെ വിജയം എത്ര ചെറുതാണെങ്കിലും ആഘോഷിക്കുകയും അതില്‍ സന്തോഷം കണ്ടെത്തുക എന്നതാണ്. ഇങ്ങനെ ചെയ്യുന്നത് നമ്മുടെ നേട്ടങ്ങളുടെ വ്യാപ്്തി എത്രത്തോളമുണ്ടെന്ന് നമുക്ക് മനസിലാക്കിത്തരും.
Read Also : “ഓടിയെത്തി നടൻ വിജയ്”; പ്രളയമേഖലയിൽ ഭക്ഷണവും പണവും വിതരണം ചെയ്ത് താരം
തോല്‍വികളില്‍ തളരാതെ മുന്നോട്ട് പോകുക. തോല്‍വി സ്വഭാവിക കാര്യമാണെന്ന് മനസിലാക്കുകയും പിഴവുകള്‍ കണ്ടെത്തുകയും ചെയ്യുക. ഇത് മുന്നോട്ട് പോകുന്നതിനുള്ള ഊര്‍ജം നല്‍കും. പുതുവര്‍ഷത്തിലെടുക്കുന്ന തീരുമാനങ്ങള്‍ ദിനചര്യയുടെ ഭാഗമാക്കുക. നിങ്ങളുടെ ജീവിതശൈലിയുമായി അവ എത്രത്തോളം യോജിക്കുന്നുവോ അത്രയും എളുപ്പമായിരിക്കും അക്കാര്യങ്ങള്‍ തുടര്‍ന്നുപോകുക എന്നത്. നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനെ കുറിച്ച് ഒരു ചിത്രം മനസില്‍ സങ്കല്‍പിക്കുക. ശ്രദ്ധയും പ്രചോദനവും നിലനിര്‍ത്തുന്നതിനുള്ള ദൃശ്യവല്‍ക്കരണം സഹായകരമാകും.
Story highlights : Tips to help you maintain your new year resolutions