സുന്ദരിയായി മിനുങ്ങാൻ ഒരുങ്ങി കൊച്ചി; പുത്തൻ യന്ത്രങ്ങൾ നിരത്തിൽ!
സാങ്കേതികവിദ്യ ഉപയോഗിച്ച് കൊച്ചി കോർപ്പറേഷനിൽ റോഡ് വൃത്തിയാക്കൽ ആരംഭിച്ചിരിക്കുകയാണ് . ട്രക്ക് മൗണ്ടഡ് സ്വീപ്പിംഗ് മെഷീനുകൾ ഉപയോഗിച്ചാണ് നാടിനെയാകെ മോടി പിടിപ്പിക്കുന്നത്. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് ഫണ്ടിൽ നിന്ന് 10.96 കോടി രൂപ ചിലവിൽ രണ്ട് സ്വീപ്പിംഗ് മെഷീനുകളാണ് കൊച്ചി കോർപ്പറേഷനിൽ പ്രവർത്തിക്കുന്നത്. (Truck-mounted sweeping machines launched in Kochi Corporation)
ഒരു മണിക്കൂറിൽ എട്ടുകിലോമീറ്റർ വരെ വൃത്തിയാക്കാൻ ഈ യന്ത്രങ്ങൾക്ക് കഴിയും. വാഹനങ്ങൾ ഓടുമ്പോഴുള്ള പൊടിയും മണ്ണുമെല്ലാം അനായാസം വൃത്തിയാക്കാൻ സാധിക്കുമെന്നതാണ് ഇവയുടെ പ്രത്യേകത. രാത്രി 11 മണി മുതൽ കാലത്ത് 6 മണി വരെയാണ് റോഡിന്റെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
Read also: വിരലുകൾ കൊണ്ട് സംഗീതവിസ്മയം; ഇത് മട്ടാഞ്ചേരിക്കാരുടെ സ്വന്തം ‘ബുൾബുൾ ഭയ്യ’!
6,000 ലിറ്റർ ശേഷിയുള്ള യന്ത്രങ്ങളിൽ ഓരോന്നിനും 1,800 ലിറ്റർ വെള്ളം വരെ സംഭരിക്കാൻ കഴിയും. ശുചീകരണ പ്രക്രിയ നടക്കുമ്പോൾ പൊടിപടലങ്ങൾ ഉണ്ടാകുന്നത് തടയാൻ അത് റോഡുകളിൽ തളിക്കാവുന്നതാണ്. അഞ്ച് വർഷത്തെ ഓപ്പറേഷനും മെയിന്റനൻസ് കരാറുമായാണ് യന്ത്രങ്ങൾ വരുന്നത്. ജിപിഎസ് ഉപയോഗിച്ച് ഇവരെ ട്രാക്ക് ചെയ്യാമെന്നും സിസിടിവികൾ അടക്കം ഇവയ്ക്ക് ഉണ്ടെന്നുമാണ് വിവരങ്ങൾ.
Story highlights: Truck-mounted sweeping machines launched in Kochi Corporation