വിരലുകൾ കൊണ്ട് സംഗീതവിസ്മയം; ഇത് മട്ടാഞ്ചേരിക്കാരുടെ സ്വന്തം ‘ബുൾബുൾ ഭയ്യ’!

December 17, 2023

മട്ടാഞ്ചേരിയുടെ സംസ്കാരവും പൈതൃകവുമെല്ലാം ആഴമേറെയുള്ളതാണ്. ഈ പ്രത്യേകതകളിൽ സംഗീതവും ഒപ്പമുണ്ട്. കാലമേറെ പഴക്കമുള്ള തന്റെ ബുൾബുളിൽ 75-ാം വയസിലും മാന്ത്രികത തീർക്കുന്ന റഷീദിക്കയും മട്ടാഞ്ചേരിക്ക് മാത്രം സ്വന്തം. മട്ടാഞ്ചേരിക്കാർ സ്നേഹത്തോടെ അദ്ദേഹത്തെ വിളിക്കും, ‘ബുൾബുൾ ഭയ്യ.’ (Mattancherry’s Bulbul Bhayya’s magical hands never cease to create music)

കുട്ടിക്കാലത്ത് ഒരു ക്ലാസ് മീറ്റിംഗിന് സുഹൃത്ത് കൊണ്ട് വന്നപ്പോഴാണ് റഷീദിക്ക ബുൾബുൾ ആദ്യമായി കാണുന്നത്. അന്നത്തെ ഗായകൻ റഷീദിക്കയും ബുൾബുൾ വായിച്ചത് കൂട്ടുകാരനും. കണ്ടപാടെ സംഭവം ഒന്ന് ഉപയോഗിച്ച് നോക്കണമെന്ന് ആൾക്കൊരു മോഹം. എന്നാൽ സ്ട്രിംഗ് പൊട്ടിപ്പോകുമെന്ന് പറഞ്ഞ് സുഹൃത്ത് അത് കൊടുക്കാൻ തയ്യാറായില്ല. അതോടെ ഒരു ബുൾബുൾ സ്വന്തമാക്കണമെന്ന സ്വപ്നം ഗാഢമായി കടന്നു കൂടി റഷീദിക്കയുടെ മനസ്സിൽ.

വൈകിട്ട് വീട്ടിൽ വന്ന കുഞ്ഞ് റഷീദിന്റെ മുഖത്തെ സങ്കടം കണ്ട് വാപ്പ കാര്യം തിരിക്കി. മകന്റെ സങ്കടം അറിഞ്ഞ വാപ്പ അതേ ദിവസം തന്നെ എറണാകുളത്ത് പോയി 13 രൂപ അമ്പത് പൈസയ്ക്ക് മകന് ബുൾബുൾ വാങ്ങി നൽകി.

Read also: ആകാശത്തിൽ സ്കൂട്ടറോടിച്ചാൽ എങ്ങനെയുണ്ടാവും? ഒരു വെറൈറ്റി പാരാഗ്ലൈഡിങ്ങ് കാഴ്ച!

അന്ന് മുതൽ പേരിൽ മാത്രമല്ല മനസ്സിലും കയറിക്കൂടിയതാണ് ബുൾബുൾ. അറിയപ്പെടുന്നത് ബുൾബുളിന്റെ പേരിലാണെങ്കിലും ഹാർമോണിയവും ഗിറ്റാറുമൊക്കെ റഷീദിക്കയ്ക്ക് വശമുണ്ട്. മട്ടാഞ്ചേരിയിലെ സംഗീതസദസ്സുകളിൽ പണ്ട് കേട്ട ബുൾബുൾ സംഗീതം തന്നെയാണ് ഇന്നും ആ മനസ്സ് നിറയെ.

Story highlights: Mattancherry’s Bulbul Bhayya’s magical hands never cease to create music