ഗ്രാവിറ്റിയൊക്കെ മാറിനില്‍ക്കും; സ്‌കൈ ഡൈവിനിടയില്‍ യുവതിയുടെ സ്‌കൈ വാക്ക്..!

December 29, 2023

സാഹസികരായ വിനോദ സഞ്ചാരികളുട ഇഷ്ടവിനോദങ്ങളില്‍ ഒന്നാണ് ആകാശച്ചാട്ടം അഥവാ സ്‌കൈ ഡൈവിങ്. മറ്റു ആകാശ വിനോദങ്ങളെ പോലെ ഏറെ അപകടം പിടിച്ച ഒന്നാണ് സ്‌കൈ ഡൈവിങ്. എന്നാല്‍ സാങ്കേതിക വിദ്യയിലെ വളര്‍ച്ച സുരക്ഷിതമായ ആകാശച്ചാട്ടത്തിന് സഹായകമായിട്ടുണ്ട്. ( Video of sky diving goes viral on social media )

സ്‌കൈ ഡൈവിങ്ങിനിടെ വായുവില്‍ കുതിച്ചുയര്‍ന്ന് വ്യത്യസ്തമായ അഭ്യാസപ്രകടനങ്ങളുമായി വിസ്മയിപ്പിക്കുന്നവരും കുറവല്ല. അത്തരത്തില്‍ ഒരു ആകാശച്ചാട്ടത്തിന്റെ ദൃശ്യമാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. അന്തരീക്ഷത്തില്‍ ഒരാള്‍ നടക്കുന്നതാണ് വീഡിയോയില്‍ കാണാനാകുന്നത്. അതിനിടയില്‍ സ്‌കൈ ഡൈവര്‍ തലകു്ത്തി മറിയുന്നതും കാണാം.

23-കാരിയായ പോളണ്ട് സ്വദേശിനിയായ മജ കുസിന്‍സ്‌ക എന്ന സ്‌കൈഡൈവറാണ് ആകാശനടത്തവുമായി ശ്രദ്ധനേടിയത്. യുവതിയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. ആകാശ ചാട്ടത്തിനിടെ കൃത്യമായി ബാലന്‍സിങ് കണ്ടെത്തിയ മജ കുസിന്‍സ്‌ക അന്തരീക്ഷത്തില്‍ നടക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇന്‍ഡോര്‍ സ്‌കൈ ഡൈവിംഗിന്റെ ജൂനിയര്‍ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ ലോക ചാമ്പ്യനായ മജ കുസിന്‍സ്‌ക ഇത്തരത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്താറുണ്ട്.

Read Also : കാൽപന്തുകളിയിൽ പകരം വയ്ക്കാനില്ലാത്ത മാന്ത്രികൻ; പെലെ ഓർമയായിട്ട് ഒരാണ്ട്..

പ്രൊഫഷണല്‍ സ്‌കൈ ഡൈവറായ മജ കുസിന്‍സ്‌ക ജിംനാസ്റ്റികിലും പരിശീലനം നടത്തിയിരുന്നു. ഇത്തരത്തില്‍ ആകാശത്ത് ജിംനാസ്റ്റിക് താരത്തെപോലയുള്ള പ്രകടനങ്ങള്‍ നടത്തുന്നത് പതിവാണ്. ഇത്തരത്തില്‍ വായുവിലെ നടക്കുന്നതിന്റെ നിരവധി വീഡിയോകള്‍ മജ കുസിന്‍സ്‌കയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്.

Story highlights : Video of sky diving goes viral on social media