‘ആലായാല്‍ തറ വേണം’; പാട്ടും കളിചിരിയുമായി ടോപ് സിംഗറിന്റെ പാട്ടുവേദി കീഴടക്കി വേദൂട്ടന്‍
ആലായാല്‍ തറ വേണം എന്ന മലയാളത്തനിമയുള്ള ഗാനത്തോടെ ലോകമലയാളികളുടെ ഹൃദയം കവര്‍ന്ന കൊച്ചു ഗായകനാണ് ജാതവേദ് കൃഷ്ണ എന്ന വേദൂട്ടന്‍. സോഷ്യല്‍ മീഡയയില്‍ താരമായതിന് പിന്നാലെ ഫ്ലവേഴ്സ് ടോപ് സിംഗറിലില് അതിഥിയായി എത്തിയിരിക്കുകയാണ് നാല് വയസുകാരനായ കുഞ്ഞു ജാദവ്. മൈക്ക് ഹരമായ ജാദവ് അതിമനോഹരമായി പാട്ടും അതിനൊപ്പം രസകരമായ കളിചിരി വര്ത്തമാനവുമായിട്ടാണ് പാട്ടുവേദി കീഴടക്കിയത്. ( Viral singer Jathaved Krishna Singing On Topsinger )
ദിവസങ്ങള്‍ക്കു മമ്പാണ് ഈ കൊ്ച്ചുമിടുക്കന്റെ പാട്ട് വൈറലായത്. പച്ച നിറത്തിലുമുള്ള കുട്ടിനിക്കറുമിട്ട് മൈക്കും കയ്യിലേന്തി വേദിയില്‍ ‘ആലായാല്‍ തറ വേണം’ എന്ന ഗാനം താളത്തോടെ പാടുന്നതിന്റെ ദൃശ്യങ്ങളാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമായത്. മുത്തച്ഛന്റെ 70-ാം പിറന്നാളിനായിരന്നു ഈ നാല് വയസുകാരന്റെ സംഗീതകച്ചേരി.
വേദിയിലെത്തിയ ഉടന്‍ മൈക്ക് എടുത്ത ‘ഹലോ ഹലോ’ എന്ന് ചെക്ക് ചെയ്തിട്ടാണ് ജാദവ് പാടാന്‍ തുടങ്ങുന്നത്. തുടര്‍ന്ന് താളത്തില്‍ പാടാന്‍ തുടങ്ങിയതോടെ കൂടിനിന്നവരെല്ലാം താളം പിടിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. തൃശ്ശൂര്‍ സ്വദേശി വൈശാഖ് കൃഷ്ണന്റെയും മലപ്പുറം സ്വദേശിനിയായ മൃദുലയുടെയും ഏകമകനാണ് ഏവരുടെയും മനംകവര്‍ന്ന ഈ കുട്ടിപ്പാട്ടുകാരന്.
Read Also : പ്രയാസമേറിയ ക്ലാസ്സിക്കൽ ഗാനം ഒറ്റശ്വാസത്തിൽ പാടി മിയക്കുട്ടി, ആവേശത്തോടെ അണിയറയിൽ അച്ഛൻ- വിഡിയോ
മൂന്നാം വയസ് മുതല്‍ യൂട്യൂബ് നോക്കി പാട്ട് പഠിക്കുന്ന ജാതവിന് ഒരുപാട് പാട്ടുകള്‍ കാണാപാഠമാണ്. എല്ലാം ഒന്നിനൊന്ന് മനോഹരമായി പാടുകയും ചെയ്യും. മുത്തശ്ശിയും കുട്ടിപ്പാട്ടുകാരനെ പാട്ടുകള്‍ പഠിപ്പിക്കുന്നുണ്ട്.
Story highlights : Viral singer Jathaved Krishna Singing On Topsinger