കല്യാണം കൂടാം, ഒപ്പം ഭക്ഷണവും ഉണ്ടാക്കാം; വിചിത്രമായൊരു കല്യാണവിരുന്ന്!
ഡിസംബർ മാസം അവധിക്കാലത്തിന്റെയും വിവാഹ സീസണിന്റെയും ഒക്കെ ആരംഭമാണ്. ചിലർ അവധിക്കാല പദ്ധതികൾ തയ്യാറാക്കുന്നതിലോ കുടുംബത്തോടൊപ്പം യാത്ര ചെയ്യാനോ തയ്യാറെടുക്കുമ്പോൾ മറ്റുചിലർ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്ന തിരക്കിലാണ്. (Viral video of men preparing own food at a wedding)
ഇക്കാലത്ത് മിക്ക വിവാഹങ്ങളിലും ബുഫേ സമ്പ്രദായം സാധാരണമാണ്. സ്റ്റാർട്ടറുകൾ തുടങ്ങി മെയിൻ കോഴ്സ്, ഒടുവിൽ അതിഥികൾക്ക് തിരഞ്ഞെടുക്കാൻ മധുരപലഹാരങ്ങൾ എന്നിങ്ങനെ ഒരു നിര തന്നെയുണ്ട്. ആളുകൾക്ക് ഇഷ്ടമുള്ള രീതിയിൽ വിഭവങ്ങൾ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ അടുത്തിടെ ഒരു വിവാഹത്തിന് അതിഥികൾ സ്വന്തമായി ഭക്ഷണം തയ്യാറാക്കുന്ന ഒരു വിഡിയോ ഓൺലൈനിൽ പ്രത്യക്ഷപെട്ടിരുന്നു. കണ്ടവരെ എല്ലാം ആശ്ചര്യപ്പെടുത്തി ഈ വിഡിയോ ഇപ്പോൾ തരംഗമാവുകയാണ്.
New thing in big parties ?
— Eminent Woke (@WokePandemic) December 1, 2023
Make your own roti pic.twitter.com/8Q9lVuAmFF
Read also: ‘മകന് കൂട്ടായി അമ്മ മാത്രം’; ആകാശവാണിയിലെ ഗായികയുടെ ഇന്നത്തെ ജീവിതം ദുരിതപൂർണം
ഒരു വിവാഹ വേദിയിൽ രണ്ട് മധ്യവയസ്കരായ പുരുഷന്മാർ നോൺ-സ്റ്റിക്ക് തവയിൽ റൊട്ടി പാകം ചെയ്യുന്നതായി വിഡിയോയിൽ കാണാം. ഒരു കൈയിൽ പ്ലേറ്റ് നിറയെ ഭക്ഷണസാധനങ്ങളും മറു കൈകൊണ്ട് റോട്ടി തയ്യാറാക്കുകയാണവർ. ചപ്പാത്തി സ്വയം തയ്യാറാക്കുന്നത് കൊണ്ട് അവരവർക്ക് ഇഷ്ട്മുള്ളപോലെ അവ ചെയ്തെടുക്കാം.
വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പിങ്ങനെ, ‘ഞാൻ ഒരു വിവാഹത്തിൽ പങ്കെടുക്കുകയാണെന്ന് മറന്നു. ഇവിടെ എനിക്ക് സ്വന്തമായി ഭക്ഷണം പാകം ചെയ്യണം.’ രസകരമായ പ്രതികരണങ്ങളാണ് കമെന്റിലൂടെ ആളുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
Story highlights: Viral video of men preparing own food at a wedding